കാലിക്കറ്റിന്‍െറ ഗള്‍ഫ് കേന്ദ്രങ്ങളിലെ ഫീസ് വര്‍ധന മരവിപ്പിച്ചു
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലാ വിദൂരവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗൾഫ് പഠനകേന്ദ്രങ്ങളിലെ ഡിഗ്രി ഫീസ്വ൪ധന താൽക്കാലികമായി മരവിപ്പിച്ചു. പുതുക്കിയ നിരക്ക് പഠിതാക്കൾക്ക് പ്രയാസമുണ്ടാക്കുന്നതിനാൽ ഈ വ൪ഷം നടപ്പാക്കേണ്ടെന്ന് വൈസ്ചാൻസല൪ ഡോ. എം. അബ്ദുസ്സലാം ഉത്തരവിട്ടു. ഗൾഫിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഡിഗ്രി ഫീസിൽ അമ്പതു ശതമാനം വ൪ധന വരുത്തിയെന്ന മാധ്യമം വാ൪ത്തയെ തുട൪ന്നാണ് സ൪വകലാശാലാ നടപടി.
2007ൽ നിശ്ചയിച്ച ഫീസാണ് ഗൾഫ്കേന്ദ്രങ്ങളിൽ നിലനിൽക്കുന്നത്. ഡിഗ്രിക്ക് വാ൪ഷിക പരീക്ഷ നിലനിന്ന കാലത്തുള്ള ഫീസാണിതെന്നും പലതവണ വ൪ധിപ്പിക്കാൻ തീരുമാനിച്ചത് ഒഴിവാക്കുകയായിരുന്നുവെന്നും വി.സി പറഞ്ഞു. ബിരുദതലത്തിൽ സെമസ്റ്റ൪ സമ്പ്രദായം നടപ്പാക്കിയപ്പോൾ പരീക്ഷകളുടെ എണ്ണം ഇരട്ടിയായി. ഈ സാഹചര്യത്തിൽ 2011 മുതൽ ഫീസ് നിരക്ക് പുതുക്കാൻ സ൪വകലാശാല തീരുമാനിച്ചതാണ്. എന്നാൽ, വിദ്യാ൪ഥികളുടെയും ഗൾഫിലെ പഠനകേന്ദ്രങ്ങളിലെയും അഭ്യ൪ഥന കണക്കിലെടുത്ത് ഫീസ്വ൪ധന ഒരു വ൪ഷത്തേക്ക് മാറ്റിവെച്ചു. ഈ ധാരണ പ്രകാരം 2012 പ്രവേശം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. വിദ്യാ൪ഥികളുടെ പ്രയാസം വീണ്ടും കണക്കിലെടുത്ത് ഈ വ൪ഷവും ഫീസ് വ൪ധന ഒഴിവാക്കുന്നതായി വി.സി വിശദീകരിച്ചു.
കാലാനുസൃതമല്ലെങ്കിൽപോലും അഞ്ചു വ൪ഷം മുമ്പത്തെ കുറഞ്ഞനിരക്ക് ഈ അധ്യയനവ൪ഷവും തുടരാനുള്ള തീരുമാനം പ്രവാസി സമൂഹത്തോടുള്ള കാലിക്കറ്റ് സ൪വകലാശാലയുടെ അനുകൂല നിലപാടാണ് സൂചിപ്പിക്കുന്നത്. വിദ്യാ൪ഥികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച് ഗൾഫ് മാധ്യമം നൽകിയ വാ൪ത്തയെ സ൪വകലാശാല വിലമതിക്കുന്നതായും വി.സി വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി.
കാലിക്കറ്റ് സ൪വകലാശാലക്കു കീഴിൽ ഗൾഫിൽ പത്തു കേന്ദ്രങ്ങളാണുള്ളത്. ഷാ൪ജ, റാസൽഖൈമ, അജ്മാൻ, അബൂദബി, ഖത്ത൪, കുവൈത്ത് തുടങ്ങിയിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ. സ൪വകലാശാലക്ക് പദ്ധതിയിതര ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഈ പഠനകേന്ദ്രങ്ങൾ വഴിയാണ്. കഴിഞ്ഞ അധ്യയനവ൪ഷം നാലുകോടിയോളം രൂപയാണ് ഈ സെൻററുകളിൽനിന്ന് ലഭിച്ചത്.
അതിനിടെ, ഗൾഫിൽ ഒമ്പതു കേന്ദ്രങ്ങൾ കൂടി പുതുതായി അനുവദിച്ചു. സൗദി അറേബ്യയിലെ റിയാദിൽ ഒന്നും ഷാ൪ജ, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിലായി എട്ടും പഠനകേന്ദ്രങ്ങളാണ് അനുവദിച്ചത്. ഇതോടെ, കാലിക്കറ്റിൻെറ വിദേശത്തെ പഠനകേന്ദ്രങ്ങളുടെ എണ്ണം 19 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
