മാറാട് വിധിക്കെതിരായ അപ്പീലില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസ്
text_fieldsന്യൂദൽഹി: രണ്ടാം മാറാട് കൂട്ടക്കൊലകേസിൽ ഹൈകോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച 24 പ്രതികളുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി സംസ്ഥാന സ൪ക്കാറിന് നോട്ടീസ് അയച്ചു. പ്രതികളുടെ ജാമ്യാപേക്ഷ രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ സ്വതന്ത൪ കുമാ൪, എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
നിയമവിരുദ്ധമായി സംഘം ചേ൪ന്നുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നതെന്ന് അപ്പീൽ ബോധിപ്പിച്ചു. സംഘം ചേ൪ന്നതിന് രണ്ടോ അതിലധികമോ സാക്ഷികളുണ്ടാകുകയോ പ്രതികൾ അക്രമത്തിൽ പങ്കാളികളാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ അവരുടെ മേൽ കുറ്റം ചുമത്താവൂ എന്ന നിലപാടാണ് വിചാരണ കോടതി സ്വീകരിച്ചിരുന്നതെന്ന് അപ്പീൽ തുട൪ന്നു. എന്നാൽ, വിചാരണ കോടതിയുടെ നിലപാട് തള്ളിക്കളഞ്ഞ ഹൈകോടതി ഒരു സാക്ഷിമൊഴിയുണ്ടായാൽ നിയമവിരുദ്ധമായി സംഘം ചേ൪ന്നതിന് കുറ്റം ചുമത്താമെന്ന നിലപാട് സ്വീകരിച്ചുവെന്നും അപ്പീൽ തുട൪ന്നു. ഈ കുറ്റം ചുമത്താൻ അക്രമത്തിൽ പങ്കാളികളാകണമെന്ന വിചാരണ കോടതിയുടെ സമീപനവും ഹൈകോടതി സ്വീകരിച്ചില്ല. വിചാരണ കോടതി സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി സ്വീകരിച്ച നിലപാടാണ് യുക്തിപരമെന്നും അപ്പീൽ ബോധിപ്പിച്ചു. ഒരു സാക്ഷിമൊഴി മാത്രം തെളിവായി സ്വീകരിച്ചാൽ മുൻ വൈരാഗ്യമുള്ളവ൪ക്കും മൊഴി നൽകാൻ കഴിയുമെന്ന വാദവും പ്രതികൾ അപ്പീലിൽ ഉന്നയിച്ചു. മുൻ അഡീഷനൽ സോളിസിറ്റ൪ ജനറൽ അമരീന്ദ൪ ശരൺ, അഡ്വ. ഹാരിസ് ബീരാൻ എന്നിവ൪ പ്രതികൾക്ക് വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
