ഡാറ്റാബാങ്കില്‍ ഒന്നും ഒളിച്ചുവെക്കാനില്ല്ള -അടൂര്‍ പ്രകാശ്
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ നെൽവയലുകളുടെയും തണ്ണീ൪ത്തടങ്ങളുടെയും സ്ഥിതിവിവര കണക്കുള്ള ഡാറ്റാബാങ്ക് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യത്തിൽ സ൪ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും റവന്യൂമന്ത്രി മന്ത്രി അടൂ൪ പ്രകാശ്. കൃഷിക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് വയൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബ൪ 17ന് ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് നിയമസഭയിൽ താൻ നൽകിയ ഉറപ്പാണ്്. മുൻ സ൪ക്കാറിൻെറ കാലത്ത് തയാറാക്കിയ ഡാറ്റാബാങ്ക് പരിശോധിച്ചപ്പോൾ ചില അപാകതകൾ കണ്ടെത്തി. ചില നെൽവയലുകൾ ഭാഗികമായി നികത്തിയതായാണ് ശ്രദ്ധയിൽപ്പെട്ടത്. അവ പുന$പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാൻ വൈകിയത്. എല്ലാ വില്ലേജ് ഓഫിസുകളിലും കൃഷിഭവനുകളിലും പഞ്ചായത്ത് ഓഫിസുകളിലും ഡാറ്റാബാങ്ക് ലഭ്യമാണ്. അതത് പ്രദേശത്തെയും നെൽവയലുകളുടെയും തണ്ണീ൪ത്തടങ്ങളുടെയും വിശദാംശങ്ങൾ ഇതിൽനിന്ന് ലഭിക്കും. നെൽവയലുകളും തണ്ണീ൪ത്തടങ്ങളും കൈമാറുമ്പോൾ അത് കൃഷി ആവശ്യത്തിനാണെന്ന് നി൪ബന്ധമായും രേഖപ്പെടുത്തണം. ഡാറ്റാബാങ്ക് നിലവിൽ വന്നതോടെ ഇക്കാര്യത്തിൽ ക൪ശന നിലപാട് സ്വീകരിക്കും. 2008ൽ നെൽവയൽ-തണ്ണീ൪ത്തട സംരക്ഷണ നിയമം പാസാക്കുമ്പോൾ എട്ടുലക്ഷം ഹെക്ടറിലധികം കൃഷി സ്ഥലം ഉണ്ടായിരുന്നു. ഇപ്പോൾ രണ്ട് ലക്ഷം ഹെക്ടറായി കുറഞ്ഞു. ഇവ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സ൪ക്കാറിനുള്ളത്. വയൽ നികത്തിയതിൻെറ പേരിൽ ശരാശരി 150 കേസുകൾ വീതം എല്ലാ ജില്ലകളിലുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
