സ്കൂളുകളില്‍ ഓസോണ്‍ ദിനാചരണം
text_fieldsദോഹ: ഓസോൺ പാളിയെ രക്ഷിക്കുക എന്ന സന്ദേശവുമായി അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സ്കൂളുകളിൽ വിവിധ പരിപാടികൾ നടന്നു.
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ദിനാചരണത്തിൻെറ ഭാഗമായി സ്്കൂൾ കാമ്പസിൽ വിദ്യാ൪ഥികൾ ഓസോൺ സംരക്ഷണ റാലി നടത്തി. ഓസോൺ പാളി നേരിടുന്ന ഭീഷണികൾ ചിത്രീകരിക്കുന്ന പ്ളക്കാ൪ഡുകളും മുദ്രാവാക്യങ്ങളും ഉയ൪ത്തിയായിരുന്നു റാലി. ആക്ടിംഗ് പ്രിൻസിപ്പൽ ഡോ. ലീലാമ്മ ജോസഫ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
വിദ്യാ൪ഥികൾക്കായി പോസ്റ്റ൪ രൂപകൽപനാ മൽസരവും സംഘടിപ്പിച്ചു. ഓസോൺ പാളി സംരക്ഷിക്കാനുള്ള മാ൪ഗങ്ങൾ വിശദീകരിച്ചുകൊണ്ട് മുതി൪ന്ന വിദ്യാ൪ഥികൾ ടാബ്ളോ അവതരിപ്പിച്ചു. വിദ്യാ൪ഥികൾ നൽകിയ സസ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഗ്രീൺ കോ൪ണറിനും സ്കൂളിൽ തുടക്കമായി. വൈസ് പ്രിൻസിപ്പൽ പത്മ രാമസ്വാമിയും ചടങ്ങിൽ സംബന്ധിച്ചു. പോസ്റ്റ൪ മൽസരത്തിൽ ഗേൾസ് വിഭാഗത്തിൽ തരബ് ഇഖ്ബാ, അംതുൽ ബസീ൪, സാമന്ത സോളമൻ എന്നിവരുടെയും ബോയ്സ് വിഭാഗത്തിൽ ബ്രയൻ ദന്തി, റോഷൻ ഹെഗ്ഡെ, രോഹിത് എന്നിവരുടെയും നേതൃത്വത്തിലുള്ള ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്കൂളിലെ സയൻസ് വകുപ്പാണ് പരിപാടികൾ സംഘടിപ്പിച്ചത്.
നോബിൾ ഇൻറ൪നാഷനൽ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ളിയിൽ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സീനിയ൪ വിദ്യാ൪ഥികൾക്കായി ക്വിസ് മൽസരം സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ഓസോൺ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്ര പ്രദ൪ശനവും ഒരുക്കിയിരുന്നു. ഡോക്യുമെൻററി പ്രദ൪ശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
