അംബാസഡര്‍ വധത്തിന് പിന്നില്‍ അല്‍ഖാഇദ -ലിബിയ
text_fieldsവാഷിങ്ടൺ/ബെൻഗാസി: ലിബിയയിലെ യു.എസ് കോൺസുലേറ്റ് ആക്രമണത്തിൽ അംബാസഡ൪ ഉൾപ്പെടെ നാലു നയതന്ത്ര ഉദ്യോഗസ്ഥ൪ കൊല്ലപ്പെട്ട സംഭവത്തിനുപിന്നിൽ അൽഖാഇദയാണെന്ന് ഇടക്കാല പ്രസിഡൻറ് മുഹമ്മദ് അൽ മഗരിഫ്. ആക്രമണത്തിന് പദ്ധതി തയാറാക്കിയത് അൽഖാഇദയാണെന്ന് കണ്ടുപിടിച്ചതിൽ തനിക്ക് അദ്ഭുതമില്ല. സെപ്റ്റംബ൪ 11 തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതാണെന്ന് കരുതുന്നു. അക്രമികൾക്ക് മുൻകൂട്ടി പരിശീലനം ലഭിച്ചിരുന്നുവെന്നും ആക്രമണത്തിനായി കരുതിയിരിക്കുകയായിരുന്നുവെന്നും പ്രസിഡൻറ് പറഞ്ഞു.
വിവാദ സിനിമക്കെതിരായ പ്രതിഷേധത്തിനിടെയാണ് അംബാസഡ൪ കൊല്ലപ്പെട്ടതെന്നായിരുന്നു യു.എസ് വാദം. സംഭവത്തിന് പിന്നിൽ അൻസാ൪ അശ്ശരീഅ എന്ന പോരാളി സംഘടനക്ക് പങ്കുള്ളതായും അമേരിക്ക ആരോപിച്ചിരുന്നു. ഈ വാദങ്ങൾക്ക് കടകവിരുദ്ധമാണ് ലിബിയൻ പ്രസിഡൻറിൻെറ വെളിപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
