കോഴിക്കോട്: ‘ആത്മീയ തെരുവ് മാറ്റത്തിൻെറ കരുത്ത് ’എന്ന പ്രമേയത്തിൽ എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഏരിയാ സമ്മേളനങ്ങൾക്ക് ഒക്ടോബ൪ രണ്ടിന് തുടക്കമാവും.
കോഴിക്കോട് സിറ്റി, കൊടുവള്ളി ഏരിയകളുടെ സമ്മേളനങ്ങളാണ് രണ്ടിന് നടക്കുക. ഏഴിന് ഫറോക്ക്, കുന്ദമംഗലം, 13ന് കൊടിയത്തൂ൪,കൊയിലാണ്ടി, 14ന് കുറ്റ്യാടി, ഓമശ്ശേരി, 21ന് ചേന്ദമംഗലൂ൪, ബാലുശ്ശേരി, വടകര, 23ന് കക്കോടി,പേരാമ്പ്ര എന്നിങ്ങനെയാണ് സമ്മേളനങ്ങൾ.രാവിലെ 9.30ന് വിദ്യാ൪ഥി സംഗമത്തോടെ ആരംഭിച്ച് വൈകീട്ട് പ്രകടനത്തോടും പൊതുസമ്മേളനത്തോടെയുമാണ് അവസാനിക്കുക.
സമ്മേളന പ്രമേയം വിശദീകരിക്കുന്ന പ്രഭാഷണ സീഡി പ്രകാശനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ.ഹുസൈൻ നി൪വഹിച്ചു.
ഹിറാ സെൻററിൽ നടന്ന ചടങ്ങിൽ എസ്.ഐ.ഒ ജില്ലാ പ്രസിഡൻറ് കെ.പി.എം ഹാരിസ് അധ്യക്ഷത വഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2012 2:27 PM GMT Updated On
date_range 2012-09-16T19:57:44+05:30എസ്.ഐ.ഒ ഏരിയ സമ്മേളനങ്ങള്‍ ഒക്ടോബര്‍ രണ്ടു മുതല്‍
text_fieldsNext Story