തിരുവനന്തപുരം: മദ്യപിച്ചെത്തി സ്റ്റേഷനിൽ അതിക്രമം കാട്ടിയ അഡീഷനൽ എസ്.ഐയെ സസ്പെൻഡ് ചെയ്തു. കരമന പൊലീസ്സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ വിനോദൻനായരെയാണ് സസ്പെൻഡ് ചെയ്തത്. ഹ൪ത്താൽ ദിവസമായ ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സസ്പെൻഷനിടയാക്കിയ സംഭവമുണ്ടായത്. ഹ൪ത്താൽ ദിവസമായിരുന്നതിനാൽ കരമന സ്റ്റേഷനിലെ എല്ലാ പൊലീസുകാരും ഡ്യൂട്ടിക്കെത്തണമെന്ന് നി൪ദേശിച്ചിരുന്നു.
എന്നാൽ ശനിയാഴ്ച വൈകുന്നേരം സ്റ്റേഷൻ ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതിനാൽ ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പൽ എസ്.ഐ അറിയിച്ചു. ഇതിൽ പ്രകോപിതനായ അഡീഷനൽ എസ്.ഐ സ്റ്റേഷനിൽ പ്രവ൪ത്തിച്ചുകൊണ്ടിരുന്ന ഫാനിൽ പിടിക്കാൻ ശ്രമിക്കുകയും ഫാനിൻെറ ലീഫ് തട്ടി കൈമുറിയുകയും ചെയ്തു. സംഭവമറിഞ്ഞ് ഉയ൪ന്ന പൊലീസുദ്യോഗസ്ഥ൪ സ്ഥലത്തെത്തി അഡീഷനൽ എസ്.ഐയെ കസ്റ്റഡിയിലെടുത്തു. തുട൪ന്ന് ഐ.ജി ഷേക് ദ൪വേഷ് സാഹിബിൻെറ നി൪ദേശാനുസരണം വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം രാത്രിയോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2012 11:57 AM GMT Updated On
date_range 2012-09-16T17:27:32+05:30മദ്യപിച്ച് സ്റ്റേഷനില്‍ അതിക്രമം: എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
text_fieldsNext Story