Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightട്രെയിനിലെ ഗാര്‍ഡ്...

ട്രെയിനിലെ ഗാര്‍ഡ് വനിതാ കോണ്‍സ്റ്റബിളിനെ അസഭ്യംപറഞ്ഞതായി പരാതി

text_fields
bookmark_border
ട്രെയിനിലെ ഗാര്‍ഡ് വനിതാ കോണ്‍സ്റ്റബിളിനെ അസഭ്യംപറഞ്ഞതായി പരാതി
cancel

കൊല്ലം: ട്രെയിനിലെ ഗാ൪ഡ് ആ൪.പി.എഫ് വനിതാ കോൺസ്റ്റബിളിനെ അസഭ്യം പറഞ്ഞതായി പരാതി. ഇവരുടെ പരാതിയെതുട൪ന്ന് റെയിൽവേ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാവിലെ 8.30 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പ൪ പ്ളാറ്റ്ഫോമിലായിരുന്നു സംഭവം. മറ്റ് സ്റ്റേഷനുകളിലേക്ക് അയക്കാനുള്ള പാഴ്സലുകൾ ട്രെയിനിൽ കയറ്റിക്കഴിഞ്ഞാൽ ട്രെയിനിലെ ഗാ൪ഡിൻെറ പേര് വിവരം അതത് പ്ളാറ്റ്ഫോമിൽ ഡ്യൂട്ടിക്കുള്ള പൊലീസ് രേഖപ്പെടുത്തിവെക്കും. പാഴ്സൽ സാധനങ്ങൾ അതത് സ്ഥലങ്ങളിൽ എത്തുന്നതുമായി ബന്ധപ്പെട്ട കൃത്യതക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഇതനുസരിച്ച് ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കുള്ള ശബരി എക്സ്പ്രസിലെ ഗാ൪ഡിനോട് പേര് വിവരം ചോദിച്ചപ്പോഴാണ് അസഭ്യം പറഞ്ഞതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story