Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാര്‍ താഴ്ചയിലേക്ക്...

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടു

text_fields
bookmark_border
കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടു
cancel

കുമളി: സംസ്ഥാന അതി൪ത്തിയിൽ കുമളി-ലോവ൪ക്യാമ്പ് റോഡിൽ സംരക്ഷണ ഭിത്തിയില്ലാത്ത പാലത്തിൽനിന്ന് ആൾട്ടോ കാ൪ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേ൪ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കാ൪ പൂ൪ണമായി തക൪ന്നെങ്കിലും കാറിലുണ്ടായിരുന്ന കുടുംബം നിസ്സാര പരിക്കോടെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വണ്ടിപ്പെരിയാ൪ നെല്ലിമല എസ്റ്റേറ്റിൽ വിജയ് (29), ഭാര്യ ജാൻസി (24), മകൾ അസ്മിത (മൂന്ന്), വിജയിൻെറ പിതാവ് രാമകൃഷ്ണൻ (52), ബന്ധു തോമസ് (51) എന്നിവരാണ് പരിക്കേറ്റ് കമ്പം സ൪ക്കാ൪ ആശുപത്രിയിൽ കഴിയുന്നത്.
തൃശ്ചിനാപ്പള്ളിയിലെ സഹോദരി പ്രവീണയുടെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് വിജയ് ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

Show Full Article
TAGS:
Next Story