ളാഹ എസ്റ്റേറ്റില്‍ കുടില്‍ കെട്ടി സമരം: അറസ്റ്റിലായവര്‍ ജയില്‍ മോചിതരായി
text_fieldsപത്തനംതിട്ട: ഹാരിസണിൻെറ ളാഹ എസ്റ്റേറ്റിൽ കുടിൽ കെട്ടി സമരം ചെയ്യാൻ ഒരുങ്ങിയതിന് അറസ്റ്റിലായ സാധുജന വിമോചന സംയുക്തവേദി പ്രവ൪ത്തക൪ക്ക് ജാമ്യം ലഭിച്ചു. കുളത്തൂപ്പുഴ ആ൪.പി.എം സ്വദേശി മഹേന്ദ്രൻ (33), കുളത്തൂപ്പുഴ സാം നഗ൪ പ്രശാന്ത് (23), ചിറ്റാ൪ മീൻകുഴി പുന്നക്കൽ രാജേഷ് (42), മീൻകുഴി പള്ളിപ്പറമ്പിൽ പ്രസന്നൻ (42), അട്ടത്തോട് ഗിരിജൻ കോളനിയിൽ വിശ്വഭവനിൽ കണ്ണൻ (20), ഏഴംകുളം നെടുമൺ ചരുവിള പുത്തൻവീട്ടിൽ ഗോപാലൻ (62) എന്നിവ൪ക്കാണ് ജാമ്യം അനുവദിച്ചത്.
ളാഹ എസ്റ്റേറ്റ് കപ്പക്കാട് ഡിവിഷനിൽ അതിക്രമിച്ച് കയറാൻ ശ്രമം, എസ്റ്റേറ്റ് വാച്ചറെ കൈയേറ്റം ചെയ്യാൻ ശ്രമം, ഹൈകോടതി ഉത്തരവ് ലംഘിച്ച് സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പെരുനാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പെരുനാട് വില്ലേജിൽ കയറാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും പെരുനാട് സ്റ്റേഷനിൽ ഹാജരാകണം എന്ന ഉപാധികളോടെയാണ് റാന്നി ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്കുവേണ്ടി അഡ്വ.ടി.എച്ച്. സിറാജുദ്ദീൻ ഹാജരായി. ജയിൽ മോചിതരായവരെ സബ്ജയിലിൽനിന്ന് സ്വീകരിച്ചാനയിച്ചു. യോഗത്തിൽ ചെങ്ങറ സമര സമിതി നേതാവ് ളാഹ ഗോപാലൻ, ബേബി ചെരുപ്പിട്ടകാവ്, തുളസി എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
