തണ്ണിത്തോട്ടില്‍ വികലാംഗര്‍ക്ക് വാങ്ങിയ ബങ്കുകള്‍ നശിക്കുന്നു
text_fieldsകോന്നി: ലക്ഷങ്ങൾ മുടക്കി തണ്ണിത്തോട് പഞ്ചായത്ത് വാങ്ങിയ ബങ്കുകൾ കാടുകയറുന്നു. വികലാംഗരുടെ ക്ഷേമത്തിന് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് ഇവ വാങ്ങിയത്. കച്ചവടത്തിന് ഉപയോഗിക്കാൻ കഴിയാത്തതരത്തിലാണ് പണിതിരിക്കുന്നത് എന്ന കാരണത്താൽ ഇത് നിരസിക്കുകയായിരുന്നു.
2009-10 സാമ്പത്തിക വ൪ഷത്തിലാണ് ബങ്കുകൾ വാങ്ങിയത്. ഒന്നിന് 12,000 രൂപ ചെലവിൽ 50-ൽ പരം ബങ്കുകളാണ് വാങ്ങിയത്. എലിമുള്ളുംപ്ളാക്കൽ, മേലെപറക്കുളം, തണ്ണിത്തോട് എന്നിവിടങ്ങളിലായി ഇറക്കിയിട്ട ബങ്കുകൾ ഇപ്പോൾ കാടുകയറി നശിക്കുകയാണ്. ബങ്ക് ഏറ്റെടുക്കാൻ വികലാംഗ൪ തയാറായപ്പോൾ ഇത് മറ്റ് ആളുകൾക്ക് നൽകാനോ നശിക്കാതിരിക്കാനോ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതുമില്ലെന്ന് എലിമുള്ളുംപ്ളാക്കൽ വനസംരക്ഷണ സമിതി പ്രസിഡൻറും സോഷ്യൽ വ൪ക്കറും പഞ്ചായത്തിൻെറ തൊഴിലുറപ്പ് പദ്ധതി ഓഡിറ്ററുമായ ജോയി കട്ടക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
