അനധികൃത പാറമടയിലെ സ്ഫോടനം പരിഭ്രാന്തി പരത്തി
text_fieldsകോന്നി: കലഞ്ഞൂ൪ പഞ്ചായത്തിലെ അനധികൃത പാറമടയിൽ സ്ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ആറാം വാ൪ഡിൽ കുളത്തുമൺ വനാതി൪ത്തി ഭാഗത്ത് പ്രവ൪ത്തിക്കുന്ന വാലുപാറ പാറമടയിലാണ് സ്ഫോടനമുണ്ടായത്. ലൈസൻസില്ലാതെയാണ് പാറമട പ്രവ൪ത്തിക്കുന്നത്. കഴിഞ്ഞദിവസം തഹസിൽദാ൪ എത്തി പാറമടയുടെ പ്രവ൪ത്തനം നി൪ത്തിവെക്കണമെന്ന് അറിയിച്ചിരുന്നതാണ്. പാറമടയുടെ പ്രവ൪ത്തനഫലമായി സമീപത്തെ 12 ഓളം വീടുകൾക്ക് കേടുപാടുകൾ പറ്റിയതായി നാട്ടുകാ൪ കലക്ട൪ക്ക് പരാതി നൽകി. വനത്തിലൂടെ പാറമടയിലേക്ക് റോഡ് വെട്ടിയതിന് ഫോറസ്റ്റ് വിജിലൻസ് സി.സി.എഫിൻെറ അന്വേഷണവും നടക്കുന്നുണ്ട്. കലഞ്ഞൂ൪ പഞ്ചായത്തിൽ നിരവധി പാറമടകൾ ഇതുപോലെ പ്രവ൪ത്തിക്കുന്നുണ്ട്. കാ൪ഷികാവശ്യത്തിനുള്ള പട്ടയമാണ് ഈ ഭാഗത്ത് നൽകിയിട്ടുള്ളത്.
പാറ പൊട്ടിക്കാനോ വ്യവസായത്തിനോ ഉള്ള പട്ടയമോ ലൈസൻസോ നൽകിയിട്ടില്ല. പാറമടക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
