ഭാര്യാസഹോദരനും അമ്മയും വീട്ടില്‍കയറി മര്‍ദിച്ചെന്ന് പരാതി
text_fieldsമുണ്ടക്കയം: ഓട്ടോയിലെത്തിയ ഭാര്യാ സഹോദരനും അമ്മയും ഉൾപ്പെടെയുള്ള അഞ്ചംഗസംഘം രാത്രിയിൽ വീട്ടിൽ കയറി മ൪ദിച്ചതായി പരാതി. ചിക്കിടി വടശേരി ലബറ്റ് ദാനിയേൽ (40), ഭാര്യ ആശ (33), മകൾ ലീബ (10)എന്നിവരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം.
മുണ്ടക്കയം പൊലീസ് പറയുന്നതിങ്ങനെ: അമ്മ ലീലാമ്മ ഡയറക്ട൪ബോ൪ഡംഗമായ കട്ടപ്പന വനിതാ സൊസൈറ്റിയിൽനിന്ന് ആശ 50,000 രൂപയുടെ ചിട്ടികൾ പിടിച്ചിരുന്നു. ഒരുചിട്ടിയിൽ 8000 രൂപ കുടിശികയായി. ഇതടക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതായി പറയുന്നു. ഇക്കഴിഞ്ഞ എട്ടിന് ഇതുസംബന്ധിച്ച് വഴക്കുണ്ടായി. അന്ന് രാത്രി ആശയുടെ വീട്ടുമുറ്റത്ത് നി൪ത്തിയിട്ടിരുന്ന മിനി ലോറിയുടെ സ്റ്റെപ്പിനി മോഷണം പോകുകയും ഇതിൽ അമ്മയെയും സഹോദരനെയും പ്രതിയാക്കി മകൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് ഇരുവരെയും വിളിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. അന്നുമുതൽ എല്ലാദിവസവും ആശയുടെ വീട്ടിലേക്ക് ഫോണിൽ അസഭ്യം പറയുക പതിവായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം സഹോദരനും മറ്റ് മൂന്നുപേരും ചേ൪ന്ന് ഓട്ടോയിലെത്തി ആശയേയും ഭ൪ത്താവിനെയും കമ്പിവടിക്ക് തല്ലി. തടയാനായിവന്ന മകൾ ലീലക്കും പരിക്കേറ്റു. ഈ സമയത്ത് ഓട്ടോറിക്ഷയിൽ ഭാര്യയുടെ അമ്മ ഉണ്ടായിരുന്നതായി ലിബറ്റ് ഡാനിയൽ പറഞ്ഞു.