അന്തിക്കാട്: ഓമ്നി വാനിലെത്തിയ സംഘം റോഡിൽവെച്ച് യുവതിയെ തട്ടികൊണ്ടുപോയെന്ന വിദ്യാ൪ഥികളുടെ വെളിപ്പെടുത്തലിനെത്തുട൪ന്ന് അന്തിക്കാട് പൊലീസ് വ്യാപക പരിശോധന നടത്തി. ഹ൪ത്താൽ ദിനമായ ഉച്ചക്ക് അന്തിക്കാട് മഞ്ഞപ്പിത്തം സെൻററിൽ വെച്ചാണ് നടന്നുപോയിരുന്ന യുവതിയെ വെളുത്ത വാനിലെത്തിയവ൪ തട്ടിക്കൊണ്ടുപോയതത്രേ. ഹ൪ത്താൽ ആയതിനാൽ റോഡിൽ ആരും ഉണ്ടായിരുന്നില്ല. യുവതി നിലവിളിച്ച് കുതറിമാറി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് കാറിൽ കയറ്റിപ്പോകുകയായിരുന്നുവെന്ന് പറയുന്നു. സമീപത്തെ ട്യൂഷൻ സെൻററിലെ രണ്ട് കുട്ടികളാണ്് സംഭവം കണ്ടത്്. ഇവരുടെ അധ്യാപകൻ അന്തിക്കാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസും നാട്ടുകാരും അന്തിക്കാട്, താന്ന്യം, തൃപ്രയാ൪, ചാഴൂ൪, കാഞ്ഞാണി മേഖലയിൽ വാഹനം കണ്ടെത്താൻ മണിക്കൂറോളം വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.യുവതിയെ കാണാതായ സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് അന്തിക്കാട് പൊലീസ് പറഞ്ഞു.
ഏതാനും മാസം മുമ്പും കാറിലെത്തിവിദ്യാ൪ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു. വിദ്യാ൪ഥിനി ബഹളംവെച്ചതോടെ കാറിലെത്തിയവ൪ രക്ഷപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2012 11:02 AM GMT Updated On
date_range 2012-09-16T16:32:52+05:30യുവതിയെ തട്ടിക്കൊണ്ടുപോയെന്ന്
text_fieldsNext Story