കോട്ടക്കുന്ന് ഫോറിന്‍ ബസാറിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം അനുവദിച്ചു
text_fieldsമലപ്പുറം: കോട്ടക്കുന്നിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തുടങ്ങുന്ന ഫോറിൻ ബസാറിൻെറ പ്രാരംഭ പ്രവ൪ത്തനങ്ങൾക്ക് ടൂറിസം വകുപ്പ് 25ലക്ഷം രൂപ അനുവദിച്ചു.
കോട്ടക്കുന്നിലെ വികസന പ്രവൃത്തികൾ സന്ദ൪ശിച്ച ശേഷം മന്ത്രി എ.പി. അനിൽകുമാറാണ് തുക അനുവദിച്ചത്. 1.3 കോടി രൂപ ചെലവിൽ 660 ചതുരശ്ര മീറ്ററിൽ പണിയുന്ന ബസാറിന് ഡി.ടി.പി. സിയുടെ പക്കലുള്ള 20 ലക്ഷം രൂപയും വിനിയോഗിക്കും.
കോട്ടക്കുന്ന് സന്ദ൪ശിക്കാനെത്തുന്നവ൪ക്ക് പുതുമയുള്ള വിവിധതരം വസ്തുക്കളുടെ വിപണി ഒരുക്കാനാണ് പദ്ധതി. പദ്ധതിക്ക് നേരത്തെ ഫോറിൻബസാ൪ എന്ന പേരാണ് നി൪ദേശിച്ചിരുന്നതെങ്കിലും ഇത് മാറ്റി മറ്റൊരു പേര് നൽകാൻ മന്ത്രി നി൪ദേശിച്ചു.
കോട്ടക്കുന്നിൽ മാലിന്യസംസ്കരണത്തിന് രണ്ട് പദ്ധതി തുടങ്ങാനും തീരുമാനമായി. മൂന്ന് ലക്ഷം രൂപ ചെലവിൽ ഇൻസിനറേറ്റ൪ സ്ഥാപിച്ച് മാലിന്യങ്ങൾ കത്തിച്ച് കളയുന്നതാണ് പദ്ധതികളിൽ ഒന്ന്. പ്ളാസ്റ്റിക് മാലിന്യം കുടുംബശ്രീയുടെ സഹകരണത്തോടെ റീസൈക്ളിങ് നടത്തുന്നതാണ് മറ്റൊരു പദ്ധതി. നി൪മാണത്തിലിരിക്കുന്ന ട്രാഫിക് പാ൪ക്ക് രണ്ട് മാസത്തിനകം പ്രവ൪ത്തനം ആരംഭിക്കും. കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണം കൂടി ലക്ഷ്യമിട്ടാണ് പാ൪ക്ക് ഒരുക്കുന്നത്. കോട്ടക്കുന്നിൻെറ ചെരിവുകളിൽ കൂടുതൽ രാമച്ചം വെച്ചുപിടിപ്പിക്കാനും ധാരണയായി.
നേരത്തെ ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് മുൻകൈയെടുത്ത് നടപ്പാക്കിയ രാമച്ചം നടീൽ പദ്ധതി മണ്ണൊലിപ്പും മണ്ണിടിച്ചിലും ഫലപ്രദമായി തടയാൻ സഹായകമായി എന്ന വിലയിരുത്തലിനെ തുട൪ന്നാണ് നടപടി.
നാല് പുതിയ പദ്ധതികൾ കൂടി കോട്ടക്കുന്നിൽ ആരംഭിക്കുന്നത് പരിഗണനയിലാണ്.
കണ്ണാടി വിസ്മയം തീ൪ക്കുന്ന മിറ൪ മെയ്സ്, സിക്സ് ഡി തിയറ്റ൪, വാട്ട൪ബാൾ ആൻഡ് സോ൪ബ്ബാൾ, ചിൽഡ്രൻസ് പാ൪ക്ക് എന്നിവയാണ് പരിഗണനയിലുള്ള പദ്ധതികൾ. ഇതിന് നിക്ഷേപം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കോട്ടക്കുന്നിൽ വിവിധയിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ ചെടികൾ വെച്ചുപിടിപ്പിച്ച് ആക൪ഷകമാക്കുന്ന പദ്ധതിയും നടപ്പാക്കും.
പി. ഉബൈദുല്ല എം.എൽ.എ, ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്, ഡി.ടി.പി.സി സെക്രട്ടറി എ.കെ. മധു, നഗരസഭാ കൗൺസില൪ വീക്ഷണം മുഹമ്മദ്, ഷൗക്കത്ത് ഉപ്പൂടൻ, എം.കെ. മുഹ്സിൻ തുടങ്ങിയവ൪ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
