Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2012 10:25 AM GMT Updated On
date_range 2012-09-16T15:55:19+05:30ഒരു കിലോ കഞ്ചാവുമായി പിടിയില്‍
text_fieldsതാമരശ്ശേരി: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1125 ഗ്രാം കഞ്ചാവുമായി ഡ്രൈവ൪ പിടിയിൽ. തലക്കുളത്തൂ൪ പുറക്കാട്ടേരി അബ്ദുൽനാസ൪ (43) ആണ് എക്സൈസ് പരിശോധനയിൽ പിടിയിലായത്.
ആന്ധ്രപ്രദേശിൽനിന്ന് ട്രെയിൻ മാ൪ഗം കൊയിലാണ്ടിയിലെത്തിച്ച് അവിടെനിന്ന് കണ്ണൂ൪, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വിതരണംചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ. ബാലുശ്ശേരിയിൽനിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോകും വഴിയാണ് പിടിയിലായത്. ഇയാളുടെ മകൻെറ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ.
വടകര നാ൪കോട്ടിക് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇൻസ്പെക്ട൪ ടി. രാജീവ്, പ്രിവൻറിവ് ഓഫിസ൪മാരായ ജെയിംസ് മാത്യു, എം. പ്രവേശ്, ഗാ൪ഡുമാരായ വി. സുരേഷ്, വി.ജി. സുരേഷ്, സി. സുരേഷ് ബാബു, എം. സുനിൽ, പ്രജിത്ലാൽ എന്നിവ൪ പരിശോധനയിൽ പങ്കെടുത്തു.
Next Story