ഇന്‍റര്‍നെറ്റിലെ ‘ഫിഷിങ്’: ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
text_fieldsഅബൂദബി: രാജ്യത്തെ ബാങ്കുകളിൽനിന്നും മറ്റു പ്രധാന സ്ഥാപനങ്ങളിൽനിന്നും സുപ്രധാന വിവരങ്ങൾ ഇൻറ൪നെറ്റിലൂടെ ചോ൪ത്തിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതാ നി൪ദേശം. ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ട്രാ)യാണ് ഇൻറ൪നെറ്റിലെ ‘ഫിഷിങ്’ തടയുന്നതിന് ജാഗ്രത പാലിക്കാൻ നി൪ദേശം നൽകിയത്. ഇതിന് ഇരയാകുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടും. ഇത്തരം നിരവധി ശ്രമങ്ങൾ വിഫലമാക്കി. കഴിഞ്ഞ വ൪ഷം 74 ‘ഫിഷിങ്’ കേസുകളാണ് രാജ്യത്ത് രജിസ്റ്റ൪ ചെയ്തത്. ഇതിൽ 72 എണ്ണവും ബാങ്കുകൾ, സ൪ക്കാ൪-സ്വകാര്യ കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു. ഈ വ൪ഷവും നിരവധി ശ്രമങ്ങളുണ്ടായെങ്കിലും പരാജയപ്പെടുത്തിയെന്ന് ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. കമ്പ്യൂട്ട൪ എമ൪ജൻസി റസ്പോൺസ് ടീമുമായി സഹകരിച്ചാണിത്. രാജ്യത്തെ സൈബ൪ മേഖലയിൽ ഫിഷിങ് പ്രധാന വെല്ലുവിളിയാണ്. സൈബ൪ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സംബന്ധിച്ച് ‘ട്രാ’യുടെ കീഴിലെ സുരക്ഷാ വിഭാഗം രാജ്യത്തെ 96 ശതമാനം സ൪ക്കാ൪, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരണമുണ്ടാക്കിയിട്ടുണ്ട്. സിസ്റ്റം മോണിറ്ററിങ്, ട്രെയിനിങ് തുടങ്ങിയവ ഇതിൻെറ ഭാഗമായുണ്ട്.
പൊതുവായി ബാങ്കുകളിലെ അക്കൗണ്ട് നമ്പ൪, പാസ്വേഡ് എന്നിവ മോഷ്ടിക്കുന്ന പ്രവണതക്ക് പകരം ചില അക്കൗണ്ട് ഉടമകളെ കൃത്യമായി ലക്ഷ്യമിട്ടാണ് പലപ്പോഴും ഫിഷിങ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ ആക്രമണത്തിന് ശക്തി കൂടുതലാണ്. ഇങ്ങനെ വിവരങ്ങൾ ചോ൪ത്തി എടുത്ത ശേഷം, നിരവധി പേരുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് ബാങ്കുകളെ അറിയിച്ച് ബ്ളാക്ക്മെയിലിങ് ശ്രമവും നടത്താറുണ്ട്. കഴിഞ്ഞ വ൪ഷം മിക്ക ബാങ്കുകളിലും ‘സിയൂസ്’ എന്ന പേരിലുള്ള ട്രോജൻ വൈറസിൻെറ ആക്രമണമുണ്ടായി. 2011ൽ 15 ഇലക്ട്രോണിക് കുറ്റകൃത്യങ്ങളാണ് രജിസ്റ്റ൪ ചെയ്തത്.
‘ഫിഷിങ്’ ഉൾപ്പെടെ ഇൻറ൪നെറ്റിലെ ചതികളിൽനിന്ന് രക്ഷപ്പെടാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ‘സ്പാം’ മെയിലുകൾ തുറക്കുന്നത് ഒഴിവാക്കണം. തീരെ പരിചയമില്ലാത്തതും സംശയം തോന്നുന്നതുമായ മെയിലുകൾ തുറക്കാതെ ഡിലിറ്റ് ചെയ്യണം. ഇത്തരം സന്ദേശങ്ങൾക്ക് മറുപടി അയക്കുന്നത് അതീവ അപകട സാധ്യതയുള്ള കാര്യമാണ്. ഇങ്ങനെ മറുപടി അയക്കുന്നതോടെ ആ വ്യക്തിയുടെയോ സ്ഥാപനത്തിൻെറയോ വിവരങ്ങൾ ചോ൪ത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
