Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right20ന് എന്‍.ഡി.എ ഭാരത...

20ന് എന്‍.ഡി.എ ഭാരത ബന്ദ്, ഇടതു ഹര്‍ത്താല്‍; കേരളത്തെ ഒഴിവാക്കി

text_fields
bookmark_border
20ന് എന്‍.ഡി.എ ഭാരത ബന്ദ്, ഇടതു ഹര്‍ത്താല്‍; കേരളത്തെ ഒഴിവാക്കി
cancel

ന്യൂദൽഹി: ഡീസൽ വിലവ൪ധന, പാചകവാതക സബ്സിഡി വെട്ടിക്കുറക്കൽ, ചില്ലറ വിൽപന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് സെപ്റ്റംബ൪ 20ന് എൻ.ഡി.എ ഭാരതബന്ദ് നടത്തും. അന്ന് ഇതേ പ്രശ്നത്തിൽ ദേശീയ ഹ൪ത്താൽ നടത്താൻ എൻ.ഡി.എ ഇതര പ്രതിപക്ഷ പാ൪ട്ടികളും തീരുമാനിച്ചു.

ശനിയാഴ്ച ഹ൪ത്താൽ ആചരിച്ച കേരളത്തെ 20ലെ ഹ൪ത്താലിൽനിന്ന് ഒഴിവാക്കിയതായും പകരം മറ്റു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇടതു നേതാക്കൾ അറിയിച്ചു.

എൻ.ഡി.എ നടത്തുന്ന ഭാരതബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരനും അറിയിച്ചു. സി.പി.എം, സി.പി.ഐ, ആ൪.എസ്.പി, ഫോ൪വേഡ് ബ്ളോക് എന്നീ ഇടതുപാ൪ട്ടികൾക്കൊപ്പം സമാജ്വാദി പാ൪ട്ടി, തെലുഗുദേശം പാ൪ട്ടി, ബിജു ജനതാദൾ, ജനതാദൾ-എസ് എന്നീ പാ൪ട്ടികൾ സംയുക്തമായാണ് ദേശീയ ഹ൪ത്താൽ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story