കളഞ്ഞുകിട്ടിയ ലക്ഷം രൂപ ഉടമക്ക് കൈമാറി
text_fieldsകുണ്ടറ: സവാരിക്കിടെ റോഡിൽനിന്ന് ലഭിച്ച ഒരു ലക്ഷം രൂപയും ബാഗും പൊലീസിലേൽപിച്ച് ഓട്ടോ ഡ്രൈവ൪ മാതൃകയായി. കുരീപ്പുഴ കൊച്ചേപിള്ളത്തേ് വീട്ടിൽ തുളസീധരൻപിള്ള (43) ആണ് സത്യസന്ധത കാട്ടിയത്. വ്യാഴാഴ്ച രാവിലെ സി.കെ.പി ജങ്ഷനിൽ റോഡിൽ കിടന്ന ബാഗ് ഇദ്ദേഹത്തിൻെറ ശ്രദ്ധയിൽപെട്ടു. തുറന്നപ്പോഴാണ് പണം കണ്ടത്. ഉടൻ അഞ്ചാലുംമൂട് പൊലീസിൽ ഏൽപിച്ചു.
കൊല്ലത്ത് മെഡിക്കൽ ഷോപ് നടത്തുന്ന പ്രാക്കുളം ശ്രീമൂലപുരം സുരേഷിൻേറതായിരുന്നു പണം. ബാങ്കിൽ പണം അടയ്ക്കാൻ പോകുംവഴി ബാഗ് നഷ്ടപ്പെടുകയായിരുന്നു. കടവൂരെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പട്ട വിവരം അറിഞ്ഞത്. വിവരം അഞ്ചാലുംമൂട് സ്റ്റേഷനിൽ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തുളസീധരൻ പണമടങ്ങിയ ബാഗുമായി എത്തിയത്. എസ്.ഐ വിനോദ് ചന്ദ്രൻ സുരേഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പണം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.