Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനഗരസഭ വൈസ്...

നഗരസഭ വൈസ് ചെയര്‍പേഴ്സനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് റദ്ദാക്കി

text_fields
bookmark_border
നഗരസഭ വൈസ് ചെയര്‍പേഴ്സനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് റദ്ദാക്കി
cancel

കളമശേരി: ഏലൂ൪ നഗരസഭ വൈസ് ചെയ൪പേഴ്സനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് റദ്ദാക്കി. നോട്ടീസിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ മാസം അഞ്ചിനാണ് നഗരസഭാ അധ്യക്ഷ ലിസി ജോ൪ജിനും വൈസ് ചെയ൪പേഴ്സൺ ഷൈജ ബെന്നിക്കും എതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയത്. പ്രമേയങ്ങൾ ഈ മാസം 17 നും 19 നും ച൪ച്ചക്കെടുക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ, നഗരസഭകാര്യ ജോയൻറ് ഡയറക്ട൪ പ്രതിപക്ഷം നൽകിയ നോട്ടീസ് സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ അവിശ്വാസ പ്രമേയം രേഖപ്പെടുത്തുന്ന ഫോറത്തിൽ വൈസ് ചെയ൪പേഴ്സൺ എന്ന കോളത്തിൽ ചെയ൪പേഴ്സൺ എന്ന് എഴുതിയത് കണ്ടെത്തി.
തുട൪ന്ന് വൈസ് ചെയ൪പേഴ്സണെതിരെ 19 ന് വെച്ചിരുന്ന പ്രമേയം ച൪ച്ച ചെയ്യാനുള്ള പ്രത്യേക യോഗം റദ്ദാക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വെള്ളിയാഴ്ച വൈകുന്നേരം പ്രതിപക്ഷം വീണ്ടും വൈസ് ചെയ൪പേഴ്സനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. ഇതിൻമേലുള്ള ച൪ച്ച ഈ മാസം 27 ന് നടത്താൻ തീരുമാനിച്ചതായി നഗരകാര്യ ജോയൻറ് ഡയറക്ട൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story