നഗരസഭയുടെ വെബ്സൈറ്റില്‍ സ്ഥാനമൊഴിഞ്ഞ വൈസ് ചെയര്‍പേഴ്സന്‍ ഇപ്പോഴും
text_fieldsഗുരുവായൂ൪: പത്ത് മാസം മുമ്പ് സ്ഥാനമൊഴിഞ്ഞ വൈസ് ചെയ൪പേഴ്സൻ ഗുരുവായൂ൪ നഗരസഭയുടെ വെബ് സൈറ്റിൽ ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ വ൪ഷം നവംബറിൽ സ്ഥാനമൊഴിഞ്ഞ രമണി പ്രേമനാഥിൻെറ പേര് ഇപ്പോഴും നഗരസഭയുടെ വെബ് സൈറ്റിൽ തുടരുകയാണ്.
എന്നാൽ കൗൺസിലിനെക്കുറിച്ച് പരാമ൪ശിക്കുന്ന ഭാഗത്ത് മഹിമയുടെ പേര് വൈസ് ചെയ൪പേഴ്സൻെറ സ്ഥാനത്തുണ്ട്. നഗരസഭ സെക്രട്ടറിയുടെ പേരും സൈറ്റിലുള്ളത് തെറ്റാണ്. ഒരു വ൪ഷം മുമ്പ് സ്ഥലം മാറിപ്പോയ പി.കെ.രാധാമോഹനാണ് ഇപ്പോഴും സെക്രട്ടറി. ഇദ്ദേഹത്തിന് ശേഷം വന്ന പി.രാധാകൃഷ്ണന് വെബ് സൈറ്റിൽ ഉൾപ്പെടാനുള്ള യോഗം ഉണ്ടായില്ല. രണ്ട് മാസം മുമ്പ് ചുമതലയേറ്റ സെക്രട്ടറി രഘുരാമനും സൈറ്റിന് പുറത്താണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരുടെ പേരുകളും അപൂ൪ണമാണ്. മരാമത്ത് സ്റ്റാൻഡിങ് കമ്മറ്റിക്ക് സൈറ്റിൽ അധ്യക്ഷനില്ല. എന്നാൽ മാസങ്ങൾക്ക് മുമ്പ് സി.പി.എമ്മിലെ ലത രാധാകൃഷ്ണനെ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സനായി തെരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായ സ്വന്തമായി വെബ് സൈറ്റ് തുടങ്ങിയെന്ന് അവകാശപ്പെടുന്ന ഗുരുവായൂ൪ നഗരസഭയുടെ വെബ് സൈറ്റാണ് അപ്ഡേറ്റ് ചെയ്യാതെ അബദ്ധ പഞ്ചാംഗമായി മാറിയത്.
കൂട്ടിച്ചേ൪ത്ത പഞ്ചായത്തുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നഗരസഭയുടെ അടിസ്ഥാന വിവരങ്ങൾ പോലും ശരിയായ വിധത്തിൽ സൈറ്റിൽ ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
