കല്ലിങ്ങല്‍ ബസപകടം: സ്കൂള്‍ മതില്‍ പൊളിക്കാന്‍ നിര്‍ദേശം
text_fieldsതിരൂ൪: ബസിനും മതിലിനും ഇടയിൽ പെട്ട് എട്ടാം ക്ളാസ് വിദ്യാ൪ഥിനി മരിച്ച കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയ൪സെക്കൻഡറി സ്കൂളിലെ അപകടം സൃഷ്ടിച്ച മതിൽ പൊളിച്ചു നീക്കാൻ വിദ്യാഭ്യാസ വകുപ്പിൻെറ നി൪ദേശം. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ കെ.സി. ഗോപിയാണ് സ്കൂൾ മതിൽ ഉടൻ പൊളിക്കാൻ നി൪ദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പ് അധികൃത൪ കഴിഞ്ഞ ദിവസം സ്കൂളിലെത്തിയിരുന്നു. തസ്രീഫയുടെ മരണത്തെ തുട൪ന്ന് അടച്ചുപൂട്ടിയ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല.
വെള്ളിയാഴ്ച സ്കൂളിൽ അധ്യാപകരുടെയും മാനേജ്മെൻറ് പ്രതിനിധികളുടെയും സംയുക്ത യോഗം ചേ൪ന്നു. നാട്ടുകാരുടെയും രക്ഷാ ക൪തൃ സമിതിയുടെയും പൊലീസ്-വിദ്യാഭ്യാസ വകുപ്പ്-മോട്ടോ൪ വാഹന വകുപ്പ് അധികൃതരുടെയും സംയുക്ത യോഗം ചൊവ്വാഴ്ച ചേരും. അതിനു ശേഷം സ്കൂൾ തുറന്നാൽ മതിയെന്നാണ് തീരുമാനം. അതിനിടെ ഹയ൪ സെക്കൻഡറി വിദ്യാ൪ഥികളുടെ പരീക്ഷ ചൊവ്വാഴ്ച ആരംഭിക്കുന്നത് വിദ്യാ൪ഥികളിൽ ആശങ്കയുയ൪ത്തുന്നു. അപകടത്തിൽ മരിച്ച എട്ടാം ക്ളാസ് വിദ്യാ൪ഥിനി കുറുകത്താണി കല്ലൻ മുഹമ്മദ് ബഷീറിൻെറ മകൾ തസ്രീഫയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. സംഭവത്തിൽ കഴിഞ്ഞ ദിവസം കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ബസ് ഡ്രൈവ൪ പുത്തനത്താണി കിളിയംപറമ്പിൽ മൂസയെ (52) വെള്ളിയാഴ്ച തിരൂ൪ മജിസ്¤്രടറ്റ് കോടതിയിൽ ഹാജരാക്കി. മൂസയെ കോടതി ജാമ്യത്തിൽ വിട്ടു.
തസ്രീഫ അപകടത്തിൽ മരിച്ചതിനെ തുട൪ന്ന് നാട്ടുകാ൪ സ്കൂൾ വളപ്പിന് പുറത്ത് തടിച്ചു കൂടുകയും രോഷാകുലരായ വിദ്യാ൪ഥികൾ സ്കൂൾ വളപ്പിലുണ്ടായിരുന്ന പത്ത് ബസുകളും മാനേജരുടെ ഓഫിസും തക൪ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
