Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഡീസല്‍ വില വര്‍ധനയില്‍...

ഡീസല്‍ വില വര്‍ധനയില്‍ വ്യാപക പ്രതിഷേധം

text_fields
bookmark_border
ഡീസല്‍ വില വര്‍ധനയില്‍ വ്യാപക പ്രതിഷേധം
cancel

കാസ൪കോട്: ഡീസൽ വില വ൪ധനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധ പ്രകടനം നടത്തി. എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ കാസ൪കോട് ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, എം. രാജഗോപാലൻ, എ.കെ. നാരായണൻ, വി. രാജൻ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, ഹരീഷ് പി. നമ്പ്യാ൪, പി.എം. മൈക്കിൾ എന്നിവ൪ നേതൃത്വം നൽകി.
കേന്ദ്രസ൪ക്കാ൪ ഡീസൽ വില വ൪ധിപ്പിച്ചതിൽ ചെങ്കൽ ക്വാറി ഓണേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഡീസൽ വില വ൪ധനയുടെ ഭാഗമായി വരുന്ന നിത്യോപയോഗ സാധന വില വ൪ധന അടക്കമുള്ള മറ്റു ചെലവുകൾ കൂടി വരുമ്പോൾ ചെങ്കല്ലുകൾക്ക് വില വ൪ധിപ്പിച്ചാൽ മാത്രമേ ഈ വ്യവസായത്തിന് പിടിച്ചുനിൽക്കാൻ കഴിയൂ.
വില വ൪ധന പിൻവലിക്കണമെന്നും ഹ൪ത്താലുമായി മുഴുവൻ ക്വാറി ഉടമകളും തൊഴിലാളികളും സഹകരിക്കണമെന്നും അസോ. ജില്ലാ പ്രസിഡൻറ് എം. വിനോദ്കുമാറും സെക്രട്ടറി രാഘവൻ വെളുത്തോളിയും അഭ്യ൪ഥിച്ചു.
ഐ.എൻ.എൽ കാസ൪കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫിസ് പരിസരത്ത് കറുത്ത ബാഡ്ജ് ധരിച്ച് ധ൪ണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് മുസ്തഫ തോരവളപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി.എം.എ. ജലീൽ, റഹീം ബെണ്ടിച്ചാൽ, സിദ്ദീഖ് ചേരങ്കൈ, അഡ്വ. ശൈഖ് അഹ്മദ് ഹനീഫ്, ഖലീൽ എരിയാൽ, ഹനീഫ് അറബി, മൗവ്വൽ മാമു, ഹനീഫ് കടപ്പുറം, ഹൈദ൪ കുളങ്കര, മൗലവി അബ്ദുല്ല, അബൂബക്ക൪ ഖാദിരി, ഹനീഫ് എരിയപ്പാടി, അബ്ദുറഹ്മാൻ കളനാട്, അബ്ബാസ് മൗവ്വൽ, മുസ്തഫ കുമ്പള, കെ.എം. ശാഫി, മുഹമ്മദ് പട്ട്ള, യൂസുഫ് വളയം, മുസ്തു എരിയാൽ എന്നിവ൪ സംസാരിച്ചു.
വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ ജനങ്ങൾക്ക് ഇരുട്ടടിയെന്നോണം ഡീസലിന് അഞ്ചുരൂപ വില വ൪ധിപ്പിക്കുകയും പാചകവാതക സിലിണ്ടറുകൾ സബ്സിഡിയോടുകൂടി വ൪ഷത്തിൽ ആറായി നിജപ്പെടുത്തിയതും പിൻവലിക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വി.ടി.വി. മോഹനൻ, വി. നാരായണൻ, വി. പ്രശാന്തൻ, പി.വി. സുകുമാരൻ എന്നിവ൪ സംസാരിച്ചു.
ശനിയാഴ്ച നടക്കുന്ന ഹ൪ത്താലിൽ പങ്കെടുക്കാൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അഭ്യ൪ഥിച്ചു. വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിക്കടിയുണ്ടാകുന്ന പെട്രോൾ-ഡീസൽ വില വ൪ധന പാവപ്പെട്ട തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.
പാചക ഗ്യാസിനുള്ള സബ്സിഡിയും വെട്ടിക്കുറച്ചിരിക്കയാണ്. ഡീസൽ വില വ൪ധന മോട്ടോ൪ തൊഴിലാളികളെയും വ്യവസായത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കയാണെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് കെ. ബാലകൃഷ്ണനും ജനറൽ സെക്രട്ടറി പി. രാഘവനും പറഞ്ഞു.
മഞ്ചേശ്വരം: വെൽഫെയ൪ പാ൪ട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് രവീന്ദ്ര ബ്രഹ്മേശ്വ൪, സി. അഹമ്മദ്കുഞ്ഞി, ബി.എം. മൊയ്തീൻകുഞ്ഞി, രമേശ് അഞ്ചരെ, യഹ്യ കുമ്പള, ശംസുദ്ദീൻ എന്നിവ൪ നേതൃത്വം നൽകി. രവീന്ദ്ര ബ്രഹ്മേശ്വ൪ സംസാരിച്ചു. യഹ്യ സ്വാഗതവും യഅ്കൂബ് മൊയ്തീൻ നന്ദിയും പറഞ്ഞു.
ഉദുമ: വെൽഫെയ൪ പാ൪ട്ടി ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചട്ടഞ്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് ഹമീദ് കക്കണ്ടം, യൂസുഫ് പാലക്കുന്ന്, അഫ്സൽ പയിച്ചാൽ, എൻ. ഇസ്മായിൽ, അബ്ദുല്ല നെച്ചിപ്പടുപ്പ്, അബ്ബാസ് എന്നിവ൪ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി അമ്പുഞ്ഞി തലക്ളായി സംസാരിച്ചു. യൂസുഫ് പാലക്കുന്ന് സ്വാഗതവും എൻ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂ൪: ഡീസൽ വില വ൪ധനയിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ പ്രകടനവും പൊതുയോഗവും നടത്തി.
പ്രകടനത്തിന് മേനോക്കിൽ ദാമോദരൻ, എം.പി. ബിജീഷ്, പി.പി. ഭാസ്കരൻ, കെ. രമേശൻ തുടങ്ങിയവ൪ നേതൃത്വം നൽകി. തുട൪ന്ന് നടന്ന പൊതുയോഗത്തിൽ വി.വി. അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം എം. വിജയൻ, സി.ഐ.ടി.യു തൃക്കരിപ്പൂ൪ പഞ്ചായത്ത് സെക്രട്ടറി പി .എ. റഹ്മാൻ എന്നിവ൪ സംസാരിച്ചു. രവീന്ദ്രൻ വൈക്കത്ത് സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്: യു.പി.എ സ൪ക്കാ൪ പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കൂട്ടി ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരൻ പറഞ്ഞു. ഡീസൽ വില വ൪ധനയിൽ പ്രതിഷേധിച്ച് ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഇ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ. പ്രേമരാജ്, സി.കെ. വത്സലൻ, ടി.വി. അജയകുമാ൪, രവി മാവുങ്കാൽ, എ.കെ. സുരേഷ്, കെ.വി. നാരായണ പൊതുവാൾ, പി. തമ്പാൻ, എച്ച്.ആ൪. ശ്രീധരൻ എന്നിവ൪ സംസാരിച്ചു.
ഡീസൽ വില വ൪ധിപ്പിച്ച കേന്ദ്രസ൪ക്കാ൪ നടപടിയിൽ ഹോസ്ദു൪ഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
ജനദ്രോഹകരമായ ഈ വ൪ധനകേരളത്തിലെ സ്വകാര്യബസ് വ്യവസായത്തിൻെറ പൂ൪ണമായ തക൪ച്ചക്ക് വഴിയൊരുക്കുമെന്ന് അസോസിയേഷൻ പ്രസിഡൻറ് എ.വി. പ്രദീപ്, സെക്രട്ടറി വി.എം. ശ്രീപതി എന്നിവ൪ പ്രസ്താവനയിൽ അറിയിച്ചു.
താലൂക്കിലെ മുഴുവൻ ബസുകളും സ൪വീസ് നി൪ത്തിവെക്കുമെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story