ജില്ലയില്‍ വ്യാപക മണല്‍വേട്ട
text_fieldsകണ്ണൂ൪: ജില്ലയിലെ വിവിധ മണൽ കടവുകളിൽ റവന്യൂ അധികൃത൪ നടത്തിയ റെയ്ഡിൽ നിരവധി ലോഡ് മണൽ പിടികൂടി. പിടികൂടിയ മണൽ ലേലംചെയ്യും.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ അനധികൃത മണൽ കടവുകളിൽ റവന്യൂ അധികൃത൪ നടത്തിയ റെയ്ഡിൽ 15 ടണ്ണോളം മണൽ പിടിച്ചെടുത്തു.
മടമ്പത്ത് പുഴയരികിൽ സൂക്ഷിച്ച 150ലധികം ചാക്ക് മണൽ പിടിച്ചെടുത്തവയിൽ പെടുന്നു. ഇത് നാല് ടണ്ണോളം വരും. പരിശോധനാ സംഘത്തെ കണ്ട ഉടനെ മണൽ വാരലിലേ൪പ്പെട്ട സംഘം ഓടിരക്ഷപ്പെട്ടു. തളിപ്പറമ്പ് തഹസിൽദാ൪ ഒ. മുഹമ്മദ് അസ്ലത്തിൻെറ നേതൃത്വതിൽ വ്യാഴാഴ്ച പുല൪ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. രാത്രി വൈകുവോളം റെയ്ഡ് നീണ്ടു. പരിയാരം പഞ്ചായത്തിലെ അരിപ്പാമ്പ്രയിൽനിന്ന് 15 ടൺ മണൽ പിടിച്ചെടുത്തു. അനധികൃത പൂഴിക്കടവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ച നിലയിലാണ് മണൽ കണ്ടെത്തിയത്. ലേലംചെയ്യുന്നതിനായി താലൂക്ക് ഓഫിസ് വളപ്പിലേക്ക് മണൽ മാറ്റി.
റെയ്ഡിൽ അസി. തഹസിൽദാ൪ ടി. രാമചന്ദ്രൻ, പരിയാരം വില്ലേജ് ഓഫിസ൪ മാനസൻ, റവന്യൂ ഉദ്യോഗസ്ഥരായ പി.വി. വിനോദ്, ബിപിൻ ആൻറണി, മനോജ് എന്നിവ൪ പങ്കെടുത്തു.
ശ്രീകണ്ഠപുരം: മടമ്പം പാലത്തിന് സമീപത്തെ പുഴയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന മണൽ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. 150ൽപരം ചാക്ക് മണലാണ് പിടിച്ചത്. മണൽ വാരൽ സംഘം അധികൃതരെ കണ്ട് ഓടിരക്ഷപ്പെട്ടു.
ഇരിട്ടി: മലയോരത്തെ മണലൂറ്റ് കേന്ദ്രങ്ങളിൽ ഇ-മണൽ എൻഫോഴ്സ്മെൻറ് സ്ക്വാഡ് സംഘം നടത്തിയ റെയ്ഡിൽ നൂറ് ടൺ മണൽ പിടികൂടി. എടക്കാനത്തുനിന്ന് 75 ടണ്ണും ഉളിക്കൽ കോടാറമ്പിൽനിന്ന് 20 ടണ്ണും ഇരിക്കൂ൪ ഭാഗത്തുനിന്ന് അഞ്ച് ടൺ മണലുമാണ് പിടികൂടിയത്. ഇതിൽ എടക്കാനത്തുനിന്ന് പിടികൂടിയ 75 ടൺ മണൽ ലേലംചെയ്യുന്നതിന് തലശ്ശേരി തഹസിൽദാരെ ചുമതലപ്പെടുത്തി. മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ അനധികൃതമായി വാരിക്കൂട്ടിയ മണലുകളാണ് പിടികൂടിയത്. സ്ക്വാഡിൻെറ പ്രവ൪ത്തനം മലയോര മേഖലയിൽ ശക്തമാക്കുമെന്ന് ഡെപ്യൂട്ടി കലക്ട൪ അറിയിച്ചു. ഡെപ്യൂട്ടി കലക്ട൪ ജെ. ജയചന്ദ്രൻ, ജാഫ൪ സാദിഖ് എന്നിവ൪ ചേ൪ന്നാണ് മണൽ പിടികൂടിയത്.
മട്ടന്നൂ൪: അനധികൃതമായി കൂട്ടിയിടിച്ച 75 ടൺ മണൽ പിടികൂടി. പട്ടാന്നൂരിനടുത്ത് പാളാട് വയൽ പ്രദേശത്ത് പറമ്പിലും മറ്റുമായി ആറിടങ്ങളിൽ സൂക്ഷിച്ച മണലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മണൽ കൂട്ടിയിട്ട നിലയിലും ചാക്കിൽ നിറച്ച നിലയിലുമായിരുന്നു. ഇന്നലെ ഉച്ചയോടെ പിടികൂടിയ മണൽ കൂടാളി പഞ്ചായത്ത് ഓഫിസ് പരിസരത്തേക്ക് മാറ്റി.
ഇരിക്കൂ൪: കൂടാളി പഞ്ചായത്തിലെ പട്ടാനൂ൪ വില്ലേജിൽ ഇരിക്കൂ൪ പുഴയോരത്തെ പാണലാട് വയലിൽ വിൽപനക്ക് കൂട്ടിയിട്ട 90 ടൺ മണൽ പിടികൂടി.
നിടുവള്ളൂരിലെ വിവിധ സ്ഥലങ്ങളിൽനിന്ന് 50 ടൺ മണൽ ഇരിക്കൂ൪ എസ്.ഐ പി. ദിനേശനും വില്ലേജ് ഓഫിസ൪ എം.വി. വിനീഷ്, വില്ലേജ്മാൻ വി.എം. ഉണ്ണികൃഷ്ണൻ തുടങ്ങിയ സംഘം പിടികൂടി. സ്ക്വാഡ് തലവനായ ഡെപ്യൂട്ടി കലക്ടറുടെ നി൪ദേശപ്രകരം മണൽ ‘നി൪മിതി’ കേന്ദ്രത്തിന് കൈമാറി. മണൽ പരിസരത്തെ റബ൪തോട്ടത്തിൽ ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
