പ്രത്യേക കൗണ്‍സില്‍ വിളിക്കാനുള്ള നീക്കം നേരിടും -ഇടതുമുന്നണി
text_fieldsകോഴിക്കോട്: നഗരസഭാ കൗൺസിൽ യോഗം വിളിച്ചുചേ൪ക്കുന്നതിനെപ്പറ്റി യു.ഡി.എഫ് കൗൺസിൽ നേതാക്കളുടെ പ്രസ്താവന മുനിസിപ്പൽ നിയമത്തെപ്പറ്റിയുള്ള അജ്ഞത കാരണമാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി. എത്ര തവണ കത്ത് നൽകിയാലും നിയമപ്രകാരമല്ലാതെ കൗൺസിൽ വിളിക്കാനാവില്ല. യു.ഡി.എഫ് നേരിട്ട് കൗൺസിൽ വിളിച്ചുചേ൪ത്താൽ അതേ രീതിയിൽ തന്നെ നേരിടും. ജനങ്ങൾ യു.ഡി.എഫിൻെറ രാഷ്ട്രീയ വഞ്ചന തിരിച്ചറിയണം.
കഴിഞ്ഞ കോ൪പറേഷൻ കൗൺസിലിനെതിരെ ഉയ൪ന്നുവന്ന അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മേയ൪ തുടരുന്നത് സംബന്ധിച്ച് ച൪ച്ച ചെയ്യാൻ കൗൺസിൽ യോഗം വിളിച്ചുചേ൪ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസില൪മാ൪ നൽകിയ കത്തിന് മേയ൪ മറുപടി നൽകിയതാണ്.
കേരള മുനിസിപ്പാലിറ്റി നിയമം സെക്ഷൻ 11 പ്രകാരം മേയറുടെയും ഡെ. മേയറുടെയും ഔദ്യാഗിക കാലാവധി അദ്ദേഹത്തിൻെറ കാലാവധി അവസാനിക്കുന്നതുവരെയോ അദ്ദേഹം കൗൺസില൪ അല്ലാതായി തീരുന്നതുവരെയോ ആണ്. മുനിസിപ്പൽ നിയമത്തിൽ ഈ കാര്യം സംബന്ധിച്ച് വ്യക്തമായി പറഞ്ഞിരിക്കെ അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് മറ്റു വിധത്തിൽ കൗൺസിലിൽ ച൪ച്ച ചെയ്യാൻ കഴിയില്ലെന്ന് നിയമത്തിൻെറ ബാലപാഠം പഠിച്ച ഏതൊരാൾക്കും മനസ്സിലാക്കാം. മേയ൪, ഡെ. മേയ൪ എന്നിവ൪ സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് എന്തെങ്കിലും ത൪ക്കമുണ്ടെങ്കിൽ മുനി. നിയമം സെക്ഷൻ 19 പ്രകാരം കൗൺസിലിലെ മൂന്നിൽ ഒരു ഭാഗം കൗൺസില൪മാ൪ക്ക് നിയമാനുസൃതം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി കൗൺസിലിൽ ച൪ച്ച ചെയ്യാവുന്നതാണ്. ഇതല്ലാതെ യു.ഡി.എഫ് അവകാശപ്പെടുന്നതുപോലെ കൗൺസിൽ യോഗ നടപടിക്രമം ചട്ടം 7 (1) പ്രകാരം ഡെ. മേയറുടെ സ്ഥാനം സംബന്ധിച്ച് കൗൺസിലിൽ ച൪ച്ച ചെയ്യാൻ മുനിസിപ്പൽ നിയമപ്രകാരം കഴിയില്ല. യു.ഡി.എഫ് പറയുന്നതുപോലെ നാലു കത്തുകൾക്ക് നാലു തരത്തിൽ മറുപടി നൽകേണ്ടിവന്നത് നാലു കത്തുകൾ നാലുവിധത്തിൽ നൽകിയതിനാലാണ്.
കോഴിക്കോട് നഗരത്തിൻെറ വികസനം തടസ്സപ്പെടുത്താൻ നടത്തിയ എല്ലാ ശ്രമങ്ങളും പാളിയപ്പോഴാണ് യു.ഡി.എഫ് കെട്ടിച്ചമച്ച കള്ളക്കേസിൻെറ പേരിൽ ഡെ. മേയറെയും എൽ.ഡി.എഫിനെയും തേജോവധം നടത്താൻ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടും. നിയമവും ചട്ടവും ബാധകമല്ലെന്നും തങ്ങൾ പറയുന്ന പ്രകാരം കൗൺസിൽ പ്രവ൪ത്തിക്കണമെന്നുമുള്ള യു.ഡി.എഫിലെ ചില കൗൺസില൪മാരുടെ ധിക്കാരപരമായ സമീപനം അംഗീകരിക്കാൻ കഴിയില്ല. ഡെപ്യൂട്ടി മേയ൪ക്കെതിരായ കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കൗൺസില൪മാരായ എം. മോഹനൻ, അനിത രാജൻ, എം. രാധാകൃഷ്ണൻ മാസ്റ്റ൪, ജാനമ്മ കുഞ്ഞുണ്ണി, ടി. രജനി, ടി. മൊയ്തീൻ കോയ, ഒ. സദാശിവൻ, ലിംന സുരേഷ്, ടി. ഹസൻ എന്നിവ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
