മനുഷ്യാവകാശ സംഘടനകള്‍ക്ക് യു.എന്‍ സംരക്ഷണം നല്‍കണം: ഖത്തര്‍
text_fieldsദോഹ: മനുഷ്യാവകാശ ലംഘനത്തിനെതിരെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രവ൪ത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും സംരക്ഷണം ഉറപ്പാക്കാൻ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും മുന്നോട്ട് വരണമെന്ന് ഖത്ത൪ ആവശ്യപ്പെട്ടു. ജനീവയിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൻെറ (യു.എൻ.എച്ച്.ആ൪.സി) 21ാമത് സമ്മേളനത്തിൻെറ ഭാഗമായി മനുഷ്യവകാശസംഘടനകളും പ്രവ൪ത്തകരും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നടന്ന ച൪ച്ചയിൽ സംസാരിക്കവെ യു.എന്നിലെ ഖത്തറിൻെറ സ്ഥിരം ദൗത്യത്തിൻെറ സെക്കൻറ് സെക്രട്ടറി അൽ മുഹമ്മദ് അൽ ഹമ്മാദിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭയുമായും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും സഹകരിച്ച് പ്രവ൪ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകൾക്കും പ്രവ൪ത്തക൪ക്കുമെതിരെ നടക്കുന്ന വെല്ലുവിളികളിലും പീഡനങ്ങളിലും അടിച്ചമ൪ത്തലുകളിലും ഖത്ത൪ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇവരുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകണമെന്ന് അൽ മുഹന്നദി പറഞ്ഞു.
മനുഷ്യാവകാശപ്രവ൪ത്തക൪ക്ക് ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര സമൂഹത്തിൻെറയും സംരക്ഷണം ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണിത്. മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവ൪ക്കുമുണ്ട്. ഈ അവകാശം നി൪ഭയമായി വിനിയോഗിക്കാൻ ബന്ധപ്പെട്ടവ൪ക്ക് അവസരം ലഭിക്കണം.
ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശങ്ങൾക്കും മൗലിക സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന സംഘടനകളുടെയും വ്യക്തികളുടെയും ഉത്തരവാദിത്തവും അവകാശങ്ങളും സംബന്ധിച്ച് 1998 ഡിസംബ൪ ഒമ്പതിന് യു.എൻ ജനറൽ അസംബ്ളി പ്രത്യേക പ്രഖ്യാപനം നടത്തിയിട്ടുള്ള കാര്യം അൽ ഹമ്മാദി തൻെറ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഈ പ്രഖ്യാപനം പൂ൪ണാ൪ത്ഥത്തിൽ നടപ്പാക്കാനും അതിൻെറ അന്തസ്സത്ത മാനിക്കാനും നടപടികളുണ്ടാകണമെന്നും ഖത്ത൪ പ്രതിനിധി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
