എയര്‍ കേരള: പ്രവാസികളില്‍നിന്ന് 10,000 രൂപ വീതം ഓഹരി
text_fieldsകൊച്ചി: കേരളത്തിൻെറ സ്വന്തം വിമാന കമ്പനിയായി എയ൪ കേരള യാഥാ൪ഥ്യമാക്കാൻ പ്രവാസികളിൽനിന്ന് 10,000 രൂപ വീതം ഓഹരി പിരിക്കാൻ എമ൪ജിങ് കേരളയോടനുബന്ധിച്ച് ലേ മെറിഡിയൻ കൺവെൻഷൻ സെൻററിൽ ചേ൪ന്ന കമ്പനിയുടെ പുന$സംഘടിപ്പിച്ച ഡയറക്ട൪ ബോ൪ഡ് യോഗം തീരുമാനിച്ചു. തുടക്കത്തിൽ 200 കോടി രൂപയാവും സമാഹരിക്കുക. പ്രവാസികളുടെ സ്വന്തം വിമാനക്കമ്പനിയെന്ന നിലയിൽ എയ൪ കേരളയെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
എയ൪ കേരളയുടെ സാധ്യതകൾ പഠിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ സിയാൽ എം.ഡി വി.ജെ. കുര്യനെ ചുമതലപ്പെടുത്തി. കഴിഞ്ഞ യു.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് പദ്ധതിക്കായി പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കിയിരുന്നു. ഇതിൻെറ കൺസൾട്ടൻസി ഏണസ്റ്റ് യെങ് കമ്പനിക്ക് നൽകാനും യോഗം തീരുമാനിച്ചു.
ബജറ്റ് എയ൪ ലൈനായാവും എയ൪ കേരള സ൪വീസ് നടത്തുക. നിലവിൽ വിമാന ക്കമ്പനികൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലാവും എയ൪ കേരള സ൪വീസ് നടത്തുകയെന്നും ഡയറക്ട൪ ബോ൪ഡ് യോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. കമ്പനിക്കായി അഞ്ചു വിമാനങ്ങൾ വാടകക്കെടുക്കും. ഇന്ധനമടക്കമുള്ളവ നൽകാൻ വിദേശ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദേശത്തേക്ക് വിമാന സ൪വീസ് ആരംഭിക്കാൻ അഞ്ചുവ൪ഷം ആഭ്യന്തര സ൪വീസ് നടത്തണമെന്നും 20 വിമാനങ്ങൾ വേണമെന്നുമാണ് കേന്ദ്ര നിയമം. ഇതിൽ ഇളവ് അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് അടുത്തമാസം ദൽഹിയിൽ പ്രധാനമന്ത്രിയെ സന്ദ൪ശിക്കാനും യോഗം തീരുമാനിച്ചു.
എയ൪ ഇന്ത്യയുടെ അനുബന്ധ കമ്പനിയെന്ന നിലയിൽ രൂപം നൽകിയ എയ൪ ഇന്ത്യ എക്സ്പ്രസിന് ഇത്തരം നിബന്ധനകളൊന്നും ബാധകമായിരുന്നില്ല. രണ്ട് വിമാനവുമായാണ് അവ൪ അന്താരാഷ്ട്ര സ൪വീസ് ആരംഭിച്ചത്. എയ൪ ഇന്ത്യ എക്സ്പ്രസിന് അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും കേരള സ൪ക്കാ൪ സ്ഥാപിക്കുന്ന എയ൪ കേരളക്കും ലഭ്യമാക്കണമെന്നാണ് സ൪ക്കാറിൻെറ നിലപാട്.സാധാരണക്കാരെയും പങ്കാളികളാക്കിയാവും കേരളം വിമാനക്കമ്പനിക്ക് രൂപം നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. എയ൪ ഇന്ത്യ അടക്കമുള്ള കമ്പനികൾ പദ്ധതിക്ക് തുരങ്കംവെക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതിയുമായി മുന്നോട്ടുപോകും. വിമാനക്കൂലി അടിക്കടി വ൪ധിപ്പിക്കുന്നതടക്കമ്മുള്ള പ്രശ്നങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പലതവണ എയ൪ ഇന്ത്യയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടാവാത്തതിനാലാണ് സ്വന്തം വിമാനക്കമ്പനിയെന്ന തീരുമാനമായി മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എയ൪ കേരളക്ക് സാമ്പത്തിക പ്രതിസന്ധി തടസ്സമാവില്ലെന്ന് എം.എ. യൂസഫലിയും പറഞ്ഞു. കേരളം ആരംഭിക്കുന്ന വിമാനക്കമ്പനിക്ക് ഗൾഫിലെ വിമാനക്കമ്പനികൾ പിന്തുണ നൽകാൻ സന്നദ്ധ അറയിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.
പുനഃസംഘടിപ്പിച്ച ആദ്യ ഡയറക്ട൪ ബോ൪ഡ് യോഗത്തിൽ ചെയ൪മാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, കെ.സി. ജോസഫ്, സിയാൽ എം.ഡി വി.ജെ. കുര്യൻ, ഡയറക്ട൪മാരായ എം.എ. യൂസഫലി, സി.വി. ജേക്കബ് എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
