വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ രക്ഷിതാക്കളുടെ വസ്തു ജപ്തി ചെയ്യാം -കോടതി
text_fieldsകൊച്ചി: വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചില്ലെങ്കിൽ സഹവായ്പ്പക്കാരായ രക്ഷിതാക്കളുടെ വസ്തു ജപ്തി ചെയ്ത് ബാങ്കിന് കടം തിരിച്ചെടുക്കാമെന്ന് ഹൈകോടതി. കരുനാഗപ്പിള്ളി എസ്.ബി.ടി ബ്രാഞ്ച് നൽകിയ അപ്പീലിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് എ. എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്.
2004ൽ ബാങ്കിൽ നിന്ന് 3.33 ലക്ഷം രൂപ വായ്പ എടുത്ത വിദ്യാ൪ഥിനി ബംഗളൂരിൽ ബിഎസ്.സി നഴ്സിങ്ങിന് ചേ൪ന്നെങ്കിലും പഠനം പൂ൪ത്തിയാക്കാതെ മടങ്ങി. വായ്പ തിരിച്ചടക്കാതിരുന്നതിനെ തുട൪ന്ന് നോട്ടീസ് നൽകി സഹവായ്പക്കാരായ രക്ഷിതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചു. പഠനം പൂ൪ത്തിയാക്കി ഒരു വ൪ഷത്തിന് ശേഷം ജോലി ലഭിക്കുമെന്ന് കണക്കാക്കി ആറ് മാസത്തിന് ശേഷം പണം തിരികെ അടച്ചു തുടങ്ങണമെന്നാണ് നിയമം. ബാങ്കിൻെറ ജപ്തി നടപടികൾ വായ്പയെടുത്ത വിദ്യാ൪ഥിനിയുടെ രക്ഷിതാക്കൾ നൽകിയ ഹരജി പരിഗണിച്ച് സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ബാങ്ക് അപ്പീൽ നൽകിയത്.
നാല് ലക്ഷം വരെ വിദ്യാഭ്യാസ വായ്പക്ക് ബാങ്കുകൾ മറ്റ് ഈടുകൾ വാങ്ങാറില്ല. പ്രായപൂ൪ത്തിയാകാത്തതിനാൽ വായ്പക്കാ൪ക്കൊപ്പം രക്ഷിതാക്കളെ സഹവായ്പക്കാരായി ചേ൪ത്താണ് തുക നൽകാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
