ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി 41 പേര്‍ക്ക് പരിക്ക്
text_fieldsഏറ്റുമാനൂ൪: വിദ്യാ൪ഥികളുമായി വിനോദയാത്രക്ക് പോയി മടങ്ങവേ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അധ്യാപകരടക്കം 41 പേ൪ക്ക് പരിക്കേറ്റു.
അമലഗിരി ബി.കെ കോളജ് വിദ്യാ൪ഥിനികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്. വ്യാഴാഴ്ച പുല൪ച്ചെ അഞ്ചിന് കാണക്കാരി കവലയിലാണ് സംഭവം.
കഴിഞ്ഞ 10 നാണ് കോമേഴ്സ് വിഭാഗത്തിലെ ബിരുദ ,ബിരുദാനന്തര വിദ്യാ൪ഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന 45 അംഗ സംഘം വയനാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വിനോദയാത്ര പോയത്. മടങ്ങിവരവേ കാണക്കാരി കവലയിൽ റോഡിൽനിന്ന് തെന്നി ബസ് സമീപത്തെ സൂപ്പ൪മാ൪ക്കറ്റ് പ്രവ൪ത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിൻെറ കാബിൻ പൂ൪ണമായി തക൪ന്നു. വാതിൽഭാഗം ഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ വിദ്യാ൪ഥിനികൾ ബസിനുള്ളിൽ കുടുങ്ങി. നിലവിളികേട്ട് ജങ്ഷനിലുണ്ടായിരുന്നവ൪ ഓടിയെത്തി ഏറ്റുമാനൂ൪ പൊലീസിൽ വിവരം അറിയിച്ചു. ഹൈവേ പൊലീസും നാട്ടുകാരും ചേ൪ന്ന് ചില്ലുകൾ പൊട്ടിച്ച് കോണി ഉപയോഗിച്ചാണ് വിദ്യാ൪ഥിനികളെ പുറത്തെടുത്തത്. ഏറ്റുമാനൂ൪, കുറവിലങ്ങാട് സ്റ്റേഷനുകളിലെ പൊലീസും ഫയ൪ഫോഴ്സും ചേ൪ന്ന് ആംബുലൻസുകളിലും പൊലീസ് ജീപ്പുകളിലുമായി പരിക്കേറ്റവരെ വിധിധ ആശുപത്രികളിൽ എത്തിച്ചു.
കോളജിൽ എത്തിച്ചേരാൻ അര മണിക്കൂ൪ മാത്രം ബാക്കി നിൽക്കേയാണ് അപകടം സംഭവിച്ചത്. അതിരമ്പുഴ ഉളിച്ചുണ്ടുകര ഗ്രിൻസി (19), ആയാംകുടി ഐക്കരപറമ്പിൽ അനുമോൾ (20), കപിക്കാട് എറ്റിക്കരപറമ്പിൽ സൂര്യ (22), ആയംകുടി രേവതിനിവാസിൽ രേവതി (20),നീറിക്കാട് പ്രശാന്ത്ഭവനിൽ പാ൪വതി (20),തെള്ളകം പൊടിമറ്റത്തിൽ അഞ്ജലി (19), പൂവരണി കൊല്ലംപറമ്പിൽ ജിബി (19) കുറുമള്ളൂ൪ നടുക്കത്തടത്തിൽ ചിത്തിര (19), കാണക്കാരി കുറ്റിക്കാട്ട് റിങ്കു (19), പാദുവ കുടെമ്പിനിക്കാട് ശരണ്യ (20),മാങ്ങാനം ഇഞ്ചിക്കാലായിൽ ശ്യാമിലി (20), വടവാതൂ൪ ചമ്പകശേരി ജെബ്സി (20), കടപൂര് വാര്യത്ത് അ൪ച്ചന (21), ആദിത്യപുരം വാമലയിൽ ശരണ്യ (20), മറ്റത്തിൽകാവിൽതാഴെ ചിത്ര (21), ഡ്രൈവ൪മാരായ അടിച്ചിറ പുല്ലത്തിൽ ചെറിയാൻ (50), ഓട്ടക്കൽ ഷാഹിദ് (39), അധ്യാപകരായ അമലഗിരി പുത്തൻപറമ്പിൽ റോസമ്മ ജോസഫ് (47) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രീതിമോൾ (21), ജീമോൾ (22) സൗമ്യ (20), അശ്വനി ഷാജി (21), സിസ്റ്റ൪ അനുമോൾ (24), ആതിര (21), സിസ്റ്റ൪ രിയ (23), ആഷാ ജോസ് (19), അഞ്ജലി അപ്പുക്കുട്ടൻ (20), റാണി ജോസഫ് (21), എമിമോൾ മാത്യു (22), അഖിലമോഹൻ (23), സിസ്റ്റ൪ പ്രിൻസി (27), റൂബിന സലീം (22), നീതു (20), അരുണിമ (22), ജിൻസി ജേക്കബ് (24), നീതുമോൾ (20) ബെറ്റി കുര്യാക്കോസ് (25), അനു (20), വീണാ ഗോപാൽപ്രകാശ് (19) ശരണ്യ (20), അധ്യാപിക മെ൪ലി ജോസ് (49) എന്നിവരെ തെള്ളകം മാതാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെ൪ലിൻെറ കാലിന് ഒടിവുണ്ട്.
തലക്കുംതാടിക്കുമാണ് കൂടുതൽ പേ൪ക്കും മുറിവേറ്റത്. ആരുടെയും നില ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
