Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രതികൂലാവസ്ഥ...

പ്രതികൂലാവസ്ഥ നേരിടുന്നതില്‍ ഭരണകൂടത്തിന് പ്രവാസികളുടെ സഹായം അനിവാര്യം -ആഭ്യന്തര മന്ത്രി

text_fields
bookmark_border
പ്രതികൂലാവസ്ഥ നേരിടുന്നതില്‍ ഭരണകൂടത്തിന് പ്രവാസികളുടെ സഹായം അനിവാര്യം -ആഭ്യന്തര മന്ത്രി
cancel

മനാമ: ബഹ്റൈൻ ഫെഡറേഷൻ ഓഫ് എക്സ്പാട്രിയറ്റ് അസോസിയേഷൻ പ്രതിനിധികൾ ആഭ്യന്തര മന്ത്രി ലഫ്റ്റനൻറ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽഖലീഫയെ സന്ദ൪ശിച്ചു. പ്രസിഡൻറ് ജോൺ ഹഗ്സ്, ജനറൽ സെക്രട്ടറി ബെറ്റ്സി മത്തായിസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്യത്തെ സുരക്ഷാ പ്രശ്നങ്ങളിൽ ഭണകൂടം സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കാനായി ആഭ്യന്തര മന്ത്രിയെ സന്ദ൪ശിച്ചത്. രാജ്യ സുരക്ഷക്കായി ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന നടപടികൾ പ്രശംസനീയമാണെന്ന് പ്രസിഡൻറ് ജോൺ ഹഗ്സ് പറഞ്ഞു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് ഇത്തരം നടപടികൾ. വളരെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് പ്രവാസികൾ അവരുടെ ഡ്യൂട്ടി ആത്മാ൪ഥമായി നി൪വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ബെറ്റ്സി മത്തായിസൺ പറഞ്ഞു.
രാജ്യത്തിൻെറ വികസനത്തിന് ആത്മാ൪ഥമായി പരിശ്രമിക്കുന്ന പ്രവാസകളുടെ സമീപനം പ്രശംസനീയമാണെന്ന് സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞു. എല്ലാ ഭൂഗണ്ഡങ്ങളിലുള്ള ജനതയും രാജ്യത്ത് വളരെ സൗഹാ൪ദത്തോടെയാണ് കഴിഞ്ഞുകൂടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇത്തരം കൂടിച്ചേരലുകൾക്ക്. മേഖലയിൽ ഫെഡറേഷൻെറ സേവനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
പ്രവാസികൾ ബഹ്റൈൻെറ സ്വത്താണ്. പ്രവാസികളുടെ വ്യത്യസ്ത സംസ്കാരങ്ങൾ ചേ൪ന്നാണ് രാജ്യത്തെ സമ്പന്നമാക്കുന്നത്. രാജ്യത്തിന് അതിൻെറ ദേശീയ ലക്ഷ്യങ്ങൾ പൂ൪ത്തീകരിക്കുന്നതിന് പ്രവാസികളുടെ സേവനങ്ങൾ സഹായകമാകുന്നുണ്ട്. പ്രവാസികൾ ഒരു ശതമാനമാണെങ്കിലും 51 ശതമാനമാണെങ്കിലും അവരുടെ സംരക്ഷണം എൻെറ ചുമതലയാണ്. എൻെറ സീനിയ൪ ഉപദേഷ്ടാക്കളിൽ പോലും മറ്റ് രാഷ്ട്രങ്ങളിലെ പൗരന്മാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വസ്തുത. രാജ്യത്തിൻെറ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് ഞാൻ ബോധവാനാണ്. പ്രയാസങ്ങൾ പ്രവാസികളെപ്പോലെ രാജ്യത്തെ പൗരന്മാരും അനുഭവിക്കുന്നുണ്ട്. അക്രമ പ്രവ൪ത്തനങ്ങൾക്ക് ദേശമൊ നിറമോ ഇല്ല. ഇത്തരം സാഹചര്യം നേരിടുകയെന്നത് എളുപ്പമല്ലെന്നും ഇത്തരം പ്രശ്നങ്ങൾക്ക് കറുപ്പും വെളുപ്പുമില്ലെന്നും എല്ലാവരും മനസ്സിലാക്കണം. അമേരിക്കയിലും വെസ്റ്റേൺ യൂറോപ്പിലുമുള്ള ചില സുഹൃത്തുക്കൾക്ക് തെറ്റിദ്ധാരണകളുണ്ട്. അവ൪ക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു വരുന്നതിൽ സന്തോഷമുണ്ട്. കിരീടാവകാശി പ്രതിഷേധിക്കാരെ വിശ്വാസത്തിലെടുത്ത് കൂടിയാലോചനക്ക് ക്ഷണിച്ചത് ആഭ്യന്തര മന്ത്രി അനുസ്മരിച്ചു.
308 തടവുകാ൪ക്ക് മാപ്പ് നൽകി അവരെ വിട്ടയച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതിപക്ഷം വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിക്കുകയാണ്.
ബി.ഐ.സി.ഐ റിപ്പോ൪ട്ടിൽ രാജ്യത്തെ അക്രമ സംഭവങ്ങളിൽ മറ്റ് രാജ്യങ്ങളുടെ ഇടപെടലുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇറാൻ മാത്രമല്ല, മറ്റു ചില രാജ്യങ്ങളും പ്രതിപക്ഷത്തെ പിന്തുണക്കുന്നതായി തങ്ങൾക്ക് ബോധ്യമുണ്ട്. സാഹചര്യങ്ങൾ അതിജയിക്കുകയെന്നത് എളുപ്പമല്ലെന്ന് അറിയാം. പക്ഷേ, രാജാവിൻെറ കരുത്തുറ്റ നേതൃത്വത്തിന് കീഴിൽ അതിന് സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പോരയ്മകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടിയാൽ തിരുത്താമെന്ന് രാജാവ് വ്യക്തമാക്കിയിട്ടുള്ളതാണ്. കമീഷൻ റിപ്പോ൪ട്ട് പൂ൪ണമായും നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങളെ ഭരണകൂടം ആദരിക്കുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷക്കിപ്പെടേണ്ടതു തന്നെയാണ്. ഈ സാഹചര്യത്തിൽ ഭരണകൂടത്തിൻെറ ആത്മാ൪ഥമായ പ്രവ൪ത്തനങ്ങൾ ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിൽ ഇവിടെയുള്ള പ്രവാസികൾക്ക് സ്തുത്യ൪ഹമായ സേവനം അനുഷ്ഠിക്കാനാകും. സമാധാനവും സുരക്ഷയുമുണ്ടാക്കി ഉത്തമമായ സമൂഹത്തെ രൂപപ്പെടുത്തുകയാണ് ഭരണകൂടത്തിൻെറ ലക്ഷ്യം. സുരക്ഷ ഉറപ്പാക്കാനായി രാപകലില്ലാതെ ഭരണകൂടം അധ്വാനിക്കുന്നുണ്ട്. അതിൻെറ റിസൽട്ട് പ്രവാസികൾക്ക് അടുത്ത ആഴചകളിലും മാസങ്ങളിലും അനുഭവിക്കാനാകും. പൊലീസിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണത്തിൻെറ ഗുണഫലം പ്രവാസികൾക്ക് അനുഭവിക്കാനാകുമെന്നും ആഭ്യന്തര മന്ത്രി തൻെറ സുദീ൪ഘമായ പ്രഭാഷണത്തിൽ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ ഖാലിദ് സാലിം അൽഅബ്സി, പബ്ളിക് സെക്യൂരിറ്റി ചീഫ് മേജ൪ ജനറൽ താരിഖ് അൽഹസൻ, കാപിറ്റൽ ഗവ൪ണറേറ്റ് പൊലീസ് ഡയറക്ട൪ ജനറൽ, പൊലീസ് മീഡിയ ഡയറക്ട൪ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story