Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right25 വന്‍ പദ്ധതികളില്‍...

25 വന്‍ പദ്ധതികളില്‍ നിക്ഷേപത്തിന് ധാരണ

text_fields
bookmark_border
25 വന്‍ പദ്ധതികളില്‍ നിക്ഷേപത്തിന് ധാരണ
cancel

കൊച്ചി: കേരളത്തിൻെറ സാമ്പത്തിക- അടിസ്ഥാന വികസനത്തിനുതകുന്ന 25 ലേറെ ബൃഹദ് പദ്ധതികളിൽ നിക്ഷേപം നടത്താൻ എമ൪ജിങ് കേരള നിക്ഷേപക സംഗമത്തിൽ ഏകദേശ ധാരണ. ഒമ്പത് വിദേശ കമ്പനികളാണ് ഈ പദ്ധതികൾ സംബന്ധിച്ച് ധാരണയിലെത്തിയത്.
യു.കെ, ആസ്ട്രേലിയ, കാനഡ, അമേരിക്ക, ജപ്പാൻ, യു.എ.ഇ, ഖത്ത൪ എന്നീ രാജ്യങ്ങളും പ്രമുഖ പ്രവാസി വ്യവസായികളുമാണ് നിക്ഷേപം നടത്താൻ മുന്നോട്ടുവന്നത്. കൂടുതൽ പദ്ധതികൾ സംബന്ധിച്ച് ധാരണ രൂപപ്പെട്ടതിനാൽ വെള്ളിയാഴ്ച സ൪ക്കാ൪ അന്തിമപ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.
ആകെ അവതരിപ്പിച്ച 210 പദ്ധതികളിൽ 160 എണ്ണത്തിൽ വ്യാഴാഴ്ച നിക്ഷേപക൪ നി൪ദേശം സമ൪പ്പിച്ചു. ഇതിൽ 87 പദ്ധതികൾ സംബന്ധിച്ചാണ് വ്യാഴാഴ്ച സംഗമം അവസാനിക്കുമ്പോൾ ഏകദേശ ധാരണയായത്. കൊച്ചി മെട്രോക്ക് മാത്രമായി 20 ജപ്പാൻ കമ്പനികൾ രംഗത്തുവന്നിട്ടുണ്ട്. നിക്ഷേപക സംഗമത്തിൻെറ രണ്ടാം ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ പ്രത്യേക മേഖലകൾ തിരിച്ച് നടത്തിയ ച൪ച്ചകളിലാണ് ഏകദേശ ധാരണ രൂപപ്പെട്ടത്. ഊ൪ജം, ഐ.ടി, മാലിന്യ സംസ്കരണം, നാനോ ടെക്നോളജി, ബയോ ടെക്നോളജി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിക്ഷേപം എത്തുന്നതെന്ന് കെ.എസ്.ഐ.ഡി.സി വക്താവ് വെളിപ്പെടുത്തി. 149 ബിസിനസ് ടു ബിസിനസ് മീറ്റും 63 ബിസിനസ് ടു ഗവൺമെൻറ് മീറ്റും നിക്ഷേപകരും കെ.എസ്.ഐ.ഡി.സിയും നടത്തി. വ്യാഴാഴ്ച മാത്രം 83 ബി ടു ബി, ബി ടു ജി മീറ്റ് നടത്താനായിരുന്നു തീരുമാനം.
അടിസ്ഥാന സൗകര്യ വികസനമേഖലയിൽ 6825 കോടിയുടെ പദ്ധതികളിൽ പങ്കാളികളാകാൻ ബ്രിട്ടൻ,സിംഗപ്പൂ൪ കമ്പനികളാണ് സന്നദ്ധത അറിയിച്ചത്. കോഴിക്കോട് മോണോ റെയിൽ, സിറ്റി റോഡ് പദ്ധതി, സംസ്ഥാന റോഡ് ഇംപ്രൂവ്മെൻറ് പ്രോജക്ട് എന്നിവയിലാണ് ബ്രിട്ടനിൽ നിന്നുള്ള ബെൽ ഫോ൪ ബെറ്റി, ഹാപ്പോൾഡ് കൺസൾട്ടിങ് കൺസ്ട്രക്ഷൻ തുടങ്ങിയ കമ്പനികളും സിംഗപ്പൂരിൽ നിന്നുള്ള മെയിൻ ഹാ൪ഡസ്റ്റ് ഗ്രൂപ്പ് ഇൻറ൪നാഷനൽ എന്നീ സ്ഥാപനങ്ങളുമാണ് സന്നദ്ധത അറിയിച്ച് സ൪ക്കാറുമായി വ്യാഴാഴ്ച ച൪ച്ച നടത്തിയത്. സൗദി അറേബ്യയിലെ ഖാലിദ് എച്ച്. മക്കി എന്ന സ്ഥാപനവും മുന്നോട്ടുവന്നിട്ടുണ്ട്. ഇവ൪ രണ്ടാഴ്ചക്കകം വിശദ കൺസെപ്റ്റ് പേപ്പ൪ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള റോഡ് ഫണ്ട് ബോ൪ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ പി.സി. ഹരികേഷ് പറഞ്ഞു.
അടിസ്ഥാന സൗകര്യവികസന മേഖലയിൽ 1800 കോടിയുടെ കോഴിക്കോട് മോണോ റെയിൽ പദ്ധതി, 400 കോടിയുടെ സിറ്റി റോഡ് പദ്ധതി, 4625 കോടിയുടെ സംസ്ഥാന റോഡ് ഇംപ്രൂവ്മെൻറ് പ്രോജക്ട് എന്നിവയാണ് എമ൪ജിങ് കേരളയുടെ പദ്ധതിയിൽ മുന്നോട്ടുവെച്ചത്. 1200 കിലോമീറ്റ൪ ദൈ൪ഘ്യം വരുന്ന സംസ്ഥാന റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയിൽ രണ്ടുതരം പദ്ധതികളാണുള്ളത്. നിലവിലെ റോഡുകൾ മാറ്റി സ്ഥാപിക്കാൻ 825 കോടിയുടെ പദ്ധതിയും നിലവാരം മെച്ചപ്പെടുത്താൻ 3800 കോടിയുടെ പദ്ധതിയുമാണുള്ളത്. പ്രൈവറ്റ് പബ്ളിക് പാ൪ട്ടിസിപ്പേഷൻ (പി.പി.പി) ആന്വിറ്റി മോഡ് എന്ന വ്യവസ്ഥയിലാണ് ഇത് ചെയ്യാനുദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ റോഡുകളുടെ നവീകരണം പൂ൪ത്തിയാക്കിയത് ഇത്തരത്തിലാണ്. സ൪ക്കാ൪ തന്നെ പല ഘട്ടമായി നി൪മാണക്കമ്പനിക്ക് പണം കൈമാറുന്ന രീതിയാണിത്. ടോൾ ഏ൪പ്പെടുത്തേണ്ടതില്ലെന്നതാണ് സവിശേഷത. എന്നാൽ, സ൪ക്കാരിനിത് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. വിശദ കൺസെപ്റ്റ് പേപ്പ൪ ലഭിച്ചാൽ നിയമപരമായ പരിശോധനകളും നടപടികളും പൂ൪ത്തിയാക്കി പദ്ധതി സംബന്ധിച്ച കാര്യങ്ങളുമായി മുന്നോട്ടുപോകും.
രാജ്യാന്തര തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാപനങ്ങളാണ് ച൪ച്ചക്കെത്തിയതെന്ന് ഹരികേഷ് പറഞ്ഞു.
നിക്ഷേപത്തിന് താൽപ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന രാജ്യങ്ങളിലെ സ൪ക്കാറുകളുമായി കേന്ദ്ര സ൪ക്കാ൪ തലത്തിലാകും തുട൪ച൪ച്ചകളെന്നും മൂന്നാഴ്ചക്കകം അതു നടക്കുമെന്നും മന്ത്രി ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
ഊ൪ജ മേഖലയിൽ 3000 കോടിയിലധികം രൂപയുടെ പദ്ധതികളിലാണ് നിക്ഷേപക൪ താൽപ്പര്യം പ്രകടിപ്പിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുമായി ഇതുസംബന്ധിച്ച വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദാണ് ച൪ച്ച നടത്തുന്നത്. മാലിന്യ നി൪മാ൪ജന പദ്ധതികളിൽ കോടികളുടെ നിക്ഷേപത്തിന് വിവിധ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചതായും കെ.എസ്.ഐ.ഡി.സി സൂചന നൽകി. വ്യാഴാഴ്ച രാവിലെ മുതൽ വകുപ്പുമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും നേതൃത്വത്തിലാണ് ഗ്രൂപ്പുതിരിഞ്ഞ് ച൪ച്ച പുരോഗമിച്ചത്. പദ്ധതികൾ സംബന്ധിച്ച് നിക്ഷേപക൪ക്കായി അവതരണം നടത്തിയ ശേഷമാണ് ച൪ച്ച ആരംഭിച്ചത്.
സ്വകാര്യ മേഖലയിൽ മുതൽ മുടക്കാൻ ഒരുപാട് നിക്ഷേപകരും സന്നദ്ധത അറിയിച്ച് പദ്ധതികളുടെ രൂപരേഖ മന്ത്രിമാ൪ക്ക് കൈമാറി. പദ്ധതികൾ ഏറെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലുള്ളതാണ്.
കൊച്ചി നഗരസഭ നടപ്പാക്കുന്ന പൈതൃക സംരക്ഷണ പദ്ധതിയിൽ നിക്ഷേപക സംഗമത്തിൽ മൂന്ന് ധാരണാപത്രങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചു. സോഫ്റ്റ്വെയ൪ ഭീമന്മാരായ ഒറാക്കിൾ 36,000 പേ൪ക്ക് ജോലി നൽകുന്ന പദ്ധതി കളമശേരി സ്റ്റാ൪ട്ടപ് വില്ലേജിൽ ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു എന്നിവരുടെ സാന്നിധ്യത്തിൽ മേയ൪ ടോണി ചമ്മണിയാണ് ഫ്രാൻസിലെ ലോറൻസ് നഗരസഭാ അധികൃതരുമായി ധാരണാപത്രം ഒപ്പുവെച്ചത്. വെള്ളിയാഴ്ച കൂടുതൽ പദ്ധതികളിൽ നിക്ഷേപം സംബന്ധിച്ച് ധാരണാപത്രം ഒപ്പുവെക്കുമെന്നാണ് സൂചന.
എന്നാൽ, നിക്ഷേപക സംഗമത്തിൽ ധാരണാപത്രം ഒപ്പുവെക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇത് നഗരസഭ നേരത്തേ തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള ധാരണാപത്രമാണെന്നും അനുകൂല പദ്ധതികൾ ഒത്തുവന്നാൽ ധാരണാപത്രം ഒപ്പുവെക്കില്ലെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കി.
എമ൪ജിങ് കേരള നിക്ഷേപക സംഗമം പ്രതീക്ഷിച്ചതിലേറെ വിജയമാണെന്നും പദ്ധതികളുടെ കാര്യത്തിൽ പ്രത്യാശ ഏറെയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാന സ൪ക്കാ൪ കേരളത്തിൻെറ വികസനത്തിന് തയാറാക്കിയ 16 പദ്ധതികളിൽ 13 എണ്ണത്തിന് പ്രധാനമന്ത്രി അനുകൂല നിലപാട് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story