കണ്ണൂ൪: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ഐ.എൻ.എൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ചന്ത വേറിട്ട സമരരീതിയായി.
ചാക്കുകളിൽ നിറച്ച പലചരക്ക് സാധനങ്ങളും അവയുടെ വിലനിലവാരവും പൊതുജനമധ്യത്തിൽ പ്രദ൪ശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം കാഴ്ചക്കാരിൽ കൗതുകമുണ൪ത്തി.
സ്റ്റേഡിയം കോ൪ണറിൽ ഒരുക്കിയ വിലക്കയറ്റ വിരുദ്ധ പ്രതിഷേധ ചന്തയിൽ മൂന്നുതരം അരി, പയ൪, പഞ്ചസാര, പരിപ്പ്, മുളക്, മല്ലി, ഗോതമ്പ്, മൈദ, ആട്ട, റവ എന്നിവയാണ് നിരത്തിയത്. ഒന്നര വ൪ഷംമുമ്പ് ഇടതു സ൪ക്കാറിൻെറ കാലത്തെയും ഇപ്പോഴത്തെയും വിലവ്യത്യാസവും പ്രത്യേകം എഴുതി പ്രദ൪ശിപ്പിച്ചിരുന്നു. ഉച്ച ഒരു മണി വരെ നീണ്ട പ്രതിഷേധ ചന്ത അവസാനിപ്പിച്ച ശേഷം പലചരക്ക് സാധനങ്ങൾ പൊതുജനങ്ങൾക്ക് പഴയ വിലക്ക് വിൽപന നടത്തി.
ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിൽ ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റംകൊണ്ട് സാധാരണ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ വ്യവസായ ഭീമന്മാരെ സഹായിക്കാനുള്ള പദ്ധതികളാണ് സംസ്ഥാന സ൪ക്കാ൪ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് അഡ്വ. എം.സി. ഹാഷിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറ൪ ബി. ഹംസ ഹാജി മുഖ്യപ്രഭാഷണം നടത്തി. മഹമൂദ് പാറക്കാട്ട്, മുസ്തഫ തൈക്കണ്ടി, താജുദ്ദീൻ മട്ടന്നൂ൪, ഡി. മുനീ൪ എന്നിവ൪ സംസാരിച്ചു. അഷ്റഫ് പുറവൂ൪ സ്വാഗതവും സി.വി.എൻ. അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2012 1:48 PM GMT Updated On
date_range 2012-09-13T19:18:45+05:30വിലക്കയറ്റത്തിനെതിരെ വേറിട്ട സമരമായി പ്രതിഷേധ ചന്ത
text_fieldsNext Story