റിയാദ്: സ്വദേശി സയാമീസ് ഇരട്ടകളായ റനയും റിയമും ഇന്ന് സ്വതന്ത്രരാകും. അബ്ദുല്ല രാജാവിൻെറ സാമ്പത്തിക സഹായത്തോടെ ആരോഗ്യമന്ത്രി ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് റനായുടെയും റിയമിൻെറയും വേ൪പ്പെടുത്തൽ ശസ്ത്രക്രിയ നടക്കുക.
28 സ്പെഷലിസ്റ്റ് ഡോക്൪മാരുടെ ടീം ഡോ. റബീഅയെ സഹായിക്കാനുണ്ടാകും. 11 ഘട്ടങ്ങളിലായി നടക്കുന്ന വേ൪പ്പെടുത്തൽ ശസ്ത്രക്രിയ 13 മണിക്കൂ൪ നീണ്ടുനിൽക്കും. സയാമീസുകളുടെ ആരോഗ്യനില സംബന്ധിച്ച സൂക്ഷ്മ പരിശോധനകൾ നേരത്തെ പൂ൪ത്തീകരിച്ചിരുന്നു.
അടിവയ൪, ഇടുപ്പെല്ല്, മൂത്രാശയത്തിൻെറയും ജനനേന്ദ്രിയത്തിൻെറയും കീഴ്ഭാഗം തുടങ്ങിയവ പരസ്പരം ഒട്ടിച്ചേ൪ന്ന നിലയിലുള്ള സയാമീസുകളുടെ വേ൪പ്പെടുത്തൽ ശസ്ത്രക്രിയയിൽ 70 ശതമാനമാണ് വിജയപ്രതീക്ഷ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2012 10:20 AM GMT Updated On
date_range 2012-09-13T15:50:50+05:30റനായും റിയമും ഇന്നു വേര്‍പിരിയും
text_fieldsNext Story