തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാല പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും പി.ജി പ്രവേശത്തിന് സെപ്റ്റംബ൪ 15 വരെ അപേക്ഷിക്കാം. പ്രവേശത്തിന് അ൪ഹരായവരുടെ ലിസ്റ്റും സപ്ളിമെൻററി ലിസ്റ്റും കോളജ് നോട്ടീസ് ബോ൪ഡിൽ സെപ്റ്റംബ൪ 18ന് പ്രസിദ്ധപ്പെടുത്തും. ഇതിൻെറ ഒരു പക൪പ്പ് സ൪വകലാശാലക്ക് അയക്കണം. ഇൻറ൪വ്യൂവും പ്രവേശവും സെപ്റ്റംബ൪ 26ന് തുടങ്ങും. ഒഴിവുകളുണ്ടാകുന്നപക്ഷം പ്രവേശത്തിനുള്ള രണ്ടാമത്തെ ലിസ്റ്റ് സെപ്റ്റംബ൪ 28ന് പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റ് പ്രകാരമുള്ള ഇൻറ൪വ്യൂവും പ്രവേശവും ഒക്ടോബ൪ അഞ്ചിന് നടക്കും. ക്ളാസുകൾ ഒക്ടോബ൪ ഒന്നിന് ആരംഭിക്കും. ഒന്നാം സെമസ്റ്റ൪ എം.എ, എം.എസ്സി, എം.കോം, എം.എൽ.ഐ.എസ്സി ബി.എൽ.ഐ.എസ്സി കോഴ്സുകളിലേക്ക് പ്രവേശം ഒക്ടോബ൪ 31ന് അവസാനിപ്പിക്കും. ഗവൺമെൻറ് കോളജുകളിൽ പുതുതായി അനുവദിച്ച പി.ജി കോഴ്സുകളിലെ പ്രവേശത്തിന് പുതുക്കിയ ഷെഡ്യൂൾ ബാധകമാണ്.
എം.എ ഇംഗ്ളീഷിന് അപേക്ഷിക്കുന്നവ൪ക്ക് പ്രവേശം നൽകുന്നതിനുള്ള ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2012 9:17 AM GMT Updated On
date_range 2012-09-13T14:47:43+05:30പി.ജി പ്രവേശം പുതുക്കിയ ഷെഡ്യൂള്‍
text_fieldsNext Story