Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഴയ പല്ലവി പാടി...

പഴയ പല്ലവി പാടി പ്രധാനമന്ത്രി; സംസ്ഥാനത്തിന് നിരാശ

text_fields
bookmark_border
പഴയ പല്ലവി പാടി പ്രധാനമന്ത്രി; സംസ്ഥാനത്തിന് നിരാശ
cancel

കൊച്ചി: കേരളത്തിന് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി മൻമോഹൻ സിങ് എമ൪ജിങ് കേരള നിക്ഷേപക സംഗമത്തിൽ നടത്തിയ പ്രസംഗം സംസ്ഥാന സ൪ക്കാറിനെ നിരാശയിലാഴ്ത്തി. യു.പി.എ സ൪ക്കാ൪ വ൪ഷങ്ങൾക്ക് മുമ്പ് കേരളത്തിന് അനുവദിച്ച പദ്ധതികൾ ഓരോന്നും എണ്ണി എണ്ണി പറഞ്ഞ പ്രധാനമന്ത്രി എമ൪ജിങ് കേരള കേരളത്തിൻെറ സുസ്ഥിര വികസനത്തിന് സഹായകമാകുമെന്ന് മാത്രമാണ് അഭിപ്രായപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസംഘം ദൽഹിയിലെത്തി പ്രധാനമന്ത്രിക്ക് സമ൪പ്പിച്ച പുതിയ പദ്ധതികൾ അടങ്ങുന്ന നിവേദനത്തിൽ ഏതെങ്കിലുമൊന്ന് പ്രധാനമന്ത്രി ഔദ്യാഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു സ൪ക്കാറിൻെറ പ്രതീക്ഷ.
മാസങ്ങൾക്ക് മുമ്പ് കേന്ദ്രം പ്രഖ്യാപിച്ച ഐ.ഐ.ടി എത്രയും വേഗം നൽകുമെന്ന് മാത്രമാണ് അദ്ദേഹം 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ വെളിപ്പെടുത്തിയത്. എയ൪ കേരള, എൻഡോസൾഫാൻ ഇരകളുടെ നഷ്ടപരിഹാര പാക്കേജ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനം- നവീകരണം, കുസാറ്റിനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ് ടെക്നോളജി, ദേശീയ പാതകളുടെ വികസനം, മലയാളത്തിന് ക്ളാസിക്കൽ ഭാഷ പദവി എന്നിവയെല്ലാം ഔദ്യാഗികമായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സ൪ക്കാ൪.
സംസ്ഥാനത്തെ പ്രധാനമന്ത്രി പൂ൪ണമായും അവഗണിച്ചുവെന്ന ആക്ഷേപം കൺവെൻഷൻ സെൻററിൽ തന്നെ പലരും ഉയ൪ത്തിയതോടെ ബുധനാഴ്ച രാത്രി മന്ത്രിമാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.
എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കെ ഇതേവേദിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ ‘ജിമ്മി’ൻെറ ഉദ്ഘാടന വേദിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയി 11000 കോടിയുടെ പദ്ധതികളാണ് സംസ്ഥാനത്തിന് പ്രഖ്യാപിച്ചത്.
കേരളത്തിൻെറ ആവശ്യങ്ങൾ യഥാസമയം സംസ്ഥാനം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയില്ലെന്ന ആക്ഷേപവുമുണ്ട്. നിക്ഷേപക സംഗമം പ്രഖ്യാപിച്ച ശേഷം ദൽഹിയിലെത്തി അവശ്യംവേണ്ട പദ്ധതികൾ സംബന്ധിച്ച് പ്രധാനമന്ത്രിയെ സമീപിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നു. എ.കെ. ആൻറണി, വയലാ൪ രവി, ഇ.അഹമ്മദ്,കെ.വി.തോമസ്, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യം ദൽഹിയിൽ ഉണ്ടായിട്ടും കേരളത്തിന് നേട്ടമുണ്ടാക്കാനായില്ല.
ദൽഹിയിൽ നിന്ന് വിമാനത്തിൽ കേന്ദ്രമന്ത്രിമാരെല്ലാം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തിട്ടും കേരളത്തിൻെറ സാധ്യതകൾ അവരും ശ്രദ്ധയിൽ പെടുത്തിയില്ലെന്നതാണ് വസ്തുത. പൊതുമേഖലയിൽ പുതിയ നിക്ഷേപ സാധ്യതയായിരുന്നു സ൪ക്കാറിൻെറ പ്രതീക്ഷ. എമ൪ജിങ് കേരളയുടെ മെഗാ പദ്ധതികളിൽ ഭൂരിപക്ഷത്തിനും കേന്ദ്രസ൪ക്കാറിൻെറ അനുമതിയും ആവശ്യമാണ്.
കൊച്ചി- പാലക്കാട് വ്യവസായ ഇടനാഴി, അതിവേഗ റെയിൽപാത, റെയിൽവേ സ്റ്റേഷനുകൾ, അന്ത൪ദേശീയ നിലവാരത്തിലേക്ക് ഉയ൪ത്തൽ തുടങ്ങി കേന്ദ്രം പ്രഖ്യാപിച്ച ഒരു ഡസനോളം പദ്ധതികൾ ഇപ്പോഴും ചുവപ്പ്നാടയിലാണ്. പ്രഖ്യാപിച്ച പദ്ധതികൾ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story