Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമനക്കരുത്തിന്‍െറ...

മനക്കരുത്തിന്‍െറ കൊടുമുടിയില്‍ അരുണിമ കീഴടക്കിയത് വൈകല്യം

text_fields
bookmark_border
മനക്കരുത്തിന്‍െറ കൊടുമുടിയില്‍  അരുണിമ കീഴടക്കിയത് വൈകല്യം
cancel

ജാംഷഡ്പു൪: അ൪ബുദ രോഗത്തെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് വിജയകരമായി തിരിച്ചുവന്ന യുവരാജ് സിങ്ങിന് പിന്നാലെ കായിക ലോകത്തിന് ആവേശമാവുകയാണ് അരുണിമ സിൻഹ എന്ന 24കാരി. അരുണിമയെ ഓ൪മയില്ലേ? ഒരു വ൪ഷം മുമ്പ് ട്രെയിൻ യാത്രക്കിടെ മോഷ്ടാക്കളാൽ പുറത്തേക്കെറിയപ്പെട്ട് കാൽ നഷ്ടമായ വോളിബാൾ താരം. വിധിയോ൪ത്ത് സങ്കടപ്പെടാൻ നിൽക്കാതെ അരുണിമ വൈകല്യമുള്ള ഒരു സ്ത്രീയും ചെയ്യാത്ത സാഹസത്തിലാണ് ഏ൪പ്പെട്ടത്. ലഡാക്കിലെ ചാംസ൪ കാൻഗ്രി കൊടുമുടിയുടെ 21,000 അടിയിലേറെ ഉയരത്തിൽ കൃത്രിമക്കാലുകളുമായി അവ൪ കയറി. അടുത്ത ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് തന്നെ.
അറിയപ്പെടുന്ന വോളിബാൾ താരമായ അരുണിമയുടെ ജീവിതത്തിലെ ആ കറുത്ത ദിവസം 2011 ഏപ്രിൽ 12 ആയിരുന്നു. ലഖ്നോയിൽ നിന്ന് പത്മാവതി എക്സ്പ്രസിൽ ദൽഹിയിലേക്ക് യാത്ര ചെയ്യവെ അവരുടെ മാല പൊട്ടിക്കാൻ മോഷ്ടാക്കൾ ശ്രമിച്ചു. ചെറുത്തപ്പോൾ പുറത്തേക്കെറിഞ്ഞു. അതുവഴി കടന്നുപോയ മറ്റൊരു ട്രെയിൻ ഇടിച്ച അരുണിമക്ക് കാലിനും അരഭാഗത്തും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ മരണത്തോട് മല്ലടിച്ചു കിടന്ന താരത്തിൻെറ ജീവൻ രക്ഷിക്കുന്നതിൻെറ ഭാഗമായി ഡോക്ട൪മാ൪ ഇടതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി.
ഈ വ൪ഷമാദ്യം ഉത്തരകാശിയിലെ ടാറ്റ സ്റ്റീൽ അഡ്വഞ്ച൪ ഫൗണ്ടേഷൻെറ പരിശീലന ക്യാമ്പിൽ ചേ൪ന്നു. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയായ ബചേന്ദ്രി പാലിൻെറ ശിക്ഷണത്തിലായിരുന്നു. വികലാംഗരായ താരങ്ങൾക്ക് പ്രചോദനമാവാനാണ് പ൪വതാരോഹണത്തിലേക്ക് തിരിഞ്ഞത്. ഈ മാസം മൂന്നിന് അരുണിമയുടെ നാലംഗ സംഘം ചാംസ൪ കാൻഗ്രിയുടെ 21,110 അടി ഉയരത്തിലെത്തി. അരുണിമയുടെ മനക്കരുത്തിനും ആത്മവിശ്വാസത്തിനും മുന്നിൽ ചാംസ൪ കാൻഗ്രി കീഴടങ്ങാൻ അവശേഷിച്ചത് 600 അടി മാത്രമായിരുന്നു. എന്നാൽ, കനത്തമഴയും മഞ്ഞുവീഴ്ചയും വെളിച്ചക്കുറവും കാരണം തിരിച്ചുപോരേണ്ടി വന്നു. ‘എൻെറ ആത്യന്തിക ലക്ഷ്യം എവറസ്റ്റ് കീഴടക്കുകയാണ്. ഒരു നാൾ ഞാനത് ചെയ്യും’- അരുണിമയുടെ വാക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story