അതിവേഗ റെയില്‍പാത: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി
text_fieldsകോഴിക്കോട്: തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയിൽപാത ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടിയിറക്കപ്പെടുന്നവ൪ കലക്ടറേറ്റിലേക്ക് നടത്തിയ മാ൪ച്ചിൽ പ്രതിഷേധം ഇരമ്പി. അതിവേഗ റെയിൽ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടന്ന മാ൪ച്ചിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
എരഞ്ഞിപ്പാലം പോസ്റ്റോഫീസിനടുത്തുനിന്ന് പ്രകടനമായാണ് സമരക്കാ൪എത്തിയത്. സമരം തായാട്ട് ബാലൻ ഉദ്ഘാടനംചെയ്തു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിൽനിൽക്കേണ്ട സ൪ക്കാ൪, വികസനത്തിൻെറ പേരിൽ വലിയതോതിലുള്ള കുടിയിറക്കലിന് ശ്രമിക്കുന്നത് പ്രതിഷേധാ൪ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധസമിതി ചെയ൪മാൻ മനോജ് ചീക്കപ്പറ്റ അധ്യക്ഷത വഹിച്ചു. പ്രഫ.കെ. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിരോധ സമിതി സംസ്ഥാന കോഓഡിനേറ്റ൪ പ്രഭാത്കുമാ൪ കീഴൂ൪ , എ. പ്രദീപ്കുമാ൪ എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ, സി.പി.എം കക്കോടി എരിയാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ, കക്കോടി പഞ്ചായത്ത് പ്രസിഡൻറ് കവിത മനോജ്, സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ശിഹാബുദ്ദീൻ ഇബ്നുഹംസ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം ഒ. രത്നകുമാ൪, കെ. ശേഖ൪, ജേക്കബ് വടക്കഞ്ചേരി തുടങ്ങിയവ൪ സംസാരിച്ചു. കൺവീന൪ എം.ടി. പ്രസാദ് സ്വാഗതവും ഓ൪ഗനൈസിങ് സെക്രട്ടറി എ. ബിജുനാഥ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
