കീടനാശിനി കഴിച്ച കാട്ടാന ‘ലക്കുതെറ്റി’ നാട്ടിലിറങ്ങി
text_fieldsമൂന്നാ൪: തോട്ടത്തിൽ തളിക്കാൻ വെച്ചിരുന്ന കീടനാശിനി കഴിച്ചതായി സംശയിക്കുന്ന കാട്ടാന ലക്കുതെറ്റി നാട്ടിലിറങ്ങി. ലക്ഷ്മി സെവൻമല എസ്റ്റേറ്റിന് പരിസരത്ത് കറങ്ങി നടക്കുന്ന കൊമ്പനാന നാട്ടുകാ൪ക്ക് ഭീഷണിയായി.
വൻകിട തോട്ടമുടമകൾ കീടനാശിനി അടക്കമുള്ള വിഷവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് വൻ ദുരന്തങ്ങൾക്ക് കാരണമാകാറുണ്ട്. ഉപയോഗിച്ച ശേഷം മിച്ചമുള്ള കീടനാശിനി വനത്തിനടുത്തുള്ള തോട്ടങ്ങളിൽ ഉപേക്ഷിക്കുകയാണ് പതിവ്. മരുന്ന് പൊട്ടിച്ച് ഒഴിച്ച ശേഷം കാലി ടിന്നുകൾ വലിച്ചെറിയുന്നതും അപകട കാരണമാകുണ്ട്.
വെള്ളത്തിൽ കലക്കിയ നേ൪പ്പിച്ച കീടനാശിനി അബദ്ധത്തിൽ കുടിച്ച ആനയാണ് സെവൻമല എസ്റ്റേറ്റിലെത്തിയതെന്നാണ് സംശയിക്കുന്നത്. പാതി മയക്കത്തിലുള്ള ആന ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിക്കുകയും പിന്നീട് മടങ്ങുകയുമാണെന്ന് തൊഴിലാളികൾ പറയുന്നു. ഇതുവരെ ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടം വരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും ആന അക്രമാസക്തനാകുമെന്ന ഭയം നാട്ടുകാ൪ക്കുണ്ട്. ലക്ഷ്മി, മാങ്കുളം വനമേഖലകളിലെ കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങൾക്കടുത്ത് വിഷ പദാ൪ഥങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യമുയ൪ന്നിട്ട് കാലങ്ങളായെങ്കിലും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
