വികസന സ്വപ്നങ്ങള്‍ക്ക് തിളക്കം
text_fieldsകൊച്ചി: എമ൪ജിങ് കേരള ആഗോള നിക്ഷേപക സംഗമത്തിന് മരട് ലെ മെറിഡിയൻ കൺവെൻഷൻ സെൻററിൽ തുടക്കം. 51 രാജ്യങ്ങളിൽ നിന്നെത്തിയ രണ്ടായിരത്തോളം പ്രതിനിധികളെ സാക്ഷിനി൪ത്തി പ്രധാനമന്ത്രി ഡോ. മൻമോഹൻസിങാണ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി എത്തുന്നതിന് മൂന്നുമണിക്കൂ൪ മുമ്പുതന്നെ സംഗമത്തിന് എത്തിയവരെക്കൊണ്ട് ലെമെറിഡിയൻ കൺവെൻഷൻ സെൻറ൪ നിറഞ്ഞിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംസ്ഥാന മന്ത്രിമാരും വിദേശ പ്രതിനിധികളും പ്രവാസി വ്യവസായികളുമെല്ലാം നേരത്തേ തന്നെ ഹാളിലെത്തി ഇരിപ്പിടം ഉറപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയും മന്ത്രി കുഞ്ഞാലിക്കുട്ടിയും രാവിലെ ഒമ്പതിന് കൺവെൻഷൻ സെൻററിലെത്തി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. . ഗൾഫ് രാജ്യങ്ങൾ ഒഴിച്ചുനി൪ത്തിയാൽ ഏറ്റവുമധികം പ്രതിനിധികൾ പങ്കെടുക്കുന്നത് കാനഡയിൽ നിന്നും ബ്രിട്ടനിൽ നിന്നുമാണ്. 45 വീതം പ്രതിനിധികളാണ് ഇരു രാജ്യങ്ങളിൽ നിന്നുമുള്ളത്.
കേരളത്തിൽ മുതൽമുടക്കുന്നവ൪ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പ്രധാനമന്ത്രി നൽകിയ ഉറപ്പിനെ നീണ്ട കരഘോഷത്തോടെയാണ് പ്രവാസികൾ എതിരേറ്റത്. ഗൾഫിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള മലയാളികൾ രാജ്യത്തിൻെറ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന് നൽകുന്ന സംഭാവനകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
എമ൪ജിങ് കേരള ലക്ഷ്യം കണ്ടാൽ കേരളത്തിൻെറ വ്യവസായിക ചരിത്രത്തിൽ അവിസ്മരണീയ മുഹൂ൪ത്തമായിരിക്കുമെന്ന് വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.
കേരളത്തിൻെറ വികസന ചരിത്രത്തിൽ സുപ്രധാന ദിനമാണ് സെപ്റ്റംബ൪ 12 എന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടന സമ്മേളനത്തിൽ അഭിപ്രായപ്പെട്ടതും പ്രവാസികൾ സന്തോഷത്തോടെ എതിരേറ്റു. എന്നാൽ, പ്രതിപക്ഷ നിസഹകരണവും സംസ്ഥാന സ൪ക്കാ൪ പദ്ധതി സംബന്ധിച്ച് നടത്തിയ ദുരൂഹതകളും വിശ്വാസമില്ലായ്മയുമെല്ലാം പ്രവാസികളിൽ പ്രകടമായിരുന്നു.
കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങൾ ഇന്ത്യക്കകത്തും പുറത്തും നിന്നുമുള്ള നിക്ഷേപക൪ക്ക് മുന്നിൽ സമ൪പ്പിക്കുക എന്ന ലക്ഷ്യം ആദ്യദിവസം തന്നെ വിജയം കണ്ടുവെന്ന് സമ്മേളനത്തിന് ശേഷം പുറത്തുവന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിലെ പ്രവാസി സാന്നിധ്യവും കൺട്രി സെഷനും അമേരിക്കയുടെയും യു.കെയുടെയും ജപ്പാൻെറയും പ്രതിനിധികളുടെ സാന്നിധ്യവുമെല്ലാം കേരളത്തിൻെറ വികസനത്തിന് പുതിയ പാത തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളെ ക്ഷണിച്ചില്ലെന്ന ആക്ഷേപവുമായി ചില൪ രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടൽ പുതിയ വിവാദത്തിന് ഇടനൽകാതിരിക്കാൻ സഹായകമായി. കെ.പി.സി.സി നേതൃനിരയിലെ ബഹുഭൂരിപക്ഷവും ചില ഘടക കക്ഷികളും ക്ഷണിച്ചില്ലെന്ന പരാതി ഉയ൪ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
