എമര്‍ജിങ് കേരളക്കെതിരെ പ്രതിഷേധം ഇരമ്പി
text_fieldsകൊച്ചി: ഭരണകൂടം തീ൪ത്ത കടിഞ്ഞാണിനെ അവഗണിച്ചും ഇരമ്പിയ പ്രതിഷേധം എമ൪ജിങ് കേരളക്ക് കല്ലുകടിയായി. കുടിയൊഴിപ്പിക്കലിൻെറയും പരിസ്ഥിതി വിഭവ ചൂഷണത്തിൻെറയും ആശങ്ക നെഞ്ചിലേറ്റി ആയിരങ്ങളാണ് വിവിധങ്ങളായ പ്രതിഷേധ പരിപാടികൾക്ക് അണിനിരന്നത്.
ഇടതു യുവജന സംഘടനകളും പരിസ്ഥിതി പ്രവ൪ത്തകരും പോരാട്ട പ്രസ്ഥാനങ്ങളുമാണ് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയത്. എമ൪ജിങ് കേരള വേദിയിൽ നിന്ന് കിലോമീറ്ററുകൾക്കകലെ അതി൪ത്തി നി൪ണയിച്ചാണ് പ്രതിഷേധക്കാ൪ക്ക് അതിന് അവസരം നൽകിയത്.
ബഹുജന കൂട്ടായ്മയുടെ ബാനറിൽ എറണാകുളം നഗരത്തിൽ മാ൪ച്ച് നടന്നു. ജോസ് ജങ്ഷനിൽ പ്ളാച്ചിമട സമരത്തിലെ ആദിവാസി വനിതകൾ അതിവേഗ റെയിൽവേ വിരുദ്ധ സമിതി ചെയ൪മാൻ ശിവപ്രസാദ് ഇരവിമംഗലത്തിന് തെങ്ങിൻ തൈ നൽകി മാ൪ച്ച് ഉദ്ഘാടനം ചെയ്തു. വളഞ്ഞമ്പലത്തു പൊലീസ് തടഞ്ഞതിനെ തുട൪ന്ന് നടന്നപ്രതിഷേധയോഗത്തിൽ സി.ആ൪. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. ചാൾസ് ജോ൪ജ് ആമുഖ പ്രഭാഷണം നടത്തി. പി.സി. ഉണ്ണിച്ചെക്കൻ (സി.പി.ഐ -എം.എൽ റെഡ് ഫ്ളാഗ്), ജി. ഗോപിനാഥ് (ശാസ്ത്ര സാഹിത്യ പരിഷത്ത്), കെ. ജനാ൪ദനൻ (ആറന്മുള വിമാനത്താവള സമര സമിതി),വിളയോടി വേണുഗോപാൽ(പ്ളാച്ചിമട സമര സമിതി), രാധാകൃഷ്ണൻ(അതിവേഗ റെയിൽവേ വിരുദ്ധ സമിതി),ഡി.പി. ദാസൻ(യുവജന വേദി), രാധാകൃഷ്ണൻ(ദേശീയപാത സംരക്ഷണ സമിതി), ഡി.പി. ദാസൻ(യുവജന വേദി),ഹാഷിം ചേന്ദംപിള്ളി(ദേശീയ പാത സംരക്ഷണ സമിതി), ഏലൂ൪ പുരുഷൻ (പെരിയാ൪ മലിനീകരണ വിരുദ്ധ സമിതി)എന്നിവ൪ സംസാരിച്ചു.
മറ്റൊരു ജനകീയ കൂട്ടായ്മ തമ്മനത്ത് പ്രതിരോധ സമ്മേളനം നടത്തി. പി.യു.സി.എൽ സംസ്ഥാന സെക്രട്ടറി പി.എ. പൗരൻ, എൻ. സുബ്രഹ്മണ്യൻ, എം. എൻ. രാവുണ്ണി, കെ എസ്. ഹരിഹരൻ, ജയ്സൻ തുടങ്ങിയവ൪ സംസാരിച്ചു. അഡ്വ. തുഷാ൪ നി൪മൽ സാരഥി അധ്യക്ഷത വഹിച്ചു.
സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് നടത്തിയ പതിഷേധ മാ൪ച്ച് സി.ആ൪. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീ൪, എസ്.എം. സൈനുദ്ദീൻ, പി.എ. ഷക്കീൽ മുഹമ്മദ്, നിസാ൪ പള്ളിലാംകര എന്നിവ൪ നേതൃത്വം നൽകി.
എ.ഐ.വൈ.എഫ്, എ.ഐ. എസ്.എഫ് മാ൪ച്ച് പൊലീസ് തടഞ്ഞു. ധ൪ണ എ.ഐ. വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ. അരുൺ അധ്യക്ഷത വഹിച്ചു.
ഡി.വൈ.എഫ്.ഐ മാ൪ച്ച് മരട് നഗരസഭ കവാടത്തിൽ തുടക്കത്തിൽ തന്നെ പൊലീസ് തടഞ്ഞു. തുട൪ന്ന് റോഡിൽ കു ത്തിയിരുന്ന് പ്രവ൪ത്തക൪ പ്രതിഷേധിച്ചു. ധ൪ണ പി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. എ. യു .വിജു അധ്യക്ഷനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
