Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപിണറായി ഇടപെട്ടു;...

പിണറായി ഇടപെട്ടു; മുണ്ടൂരിലെ കലാപക്കൊടി താഴുന്നു

text_fields
bookmark_border
പിണറായി ഇടപെട്ടു; മുണ്ടൂരിലെ  കലാപക്കൊടി താഴുന്നു
cancel

പാലക്കാട്: സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ മുണ്ടൂരിലെ കലാപക്കൊടി താഴുന്നു. മുണ്ടൂരിൽ സമാന്തരസമിതി രൂപവത്കരിച്ച പി.എ. ഗോകുൽദാസടക്കമുള്ള എട്ട് ഏരിയാ കമ്മിറ്റിയംഗങ്ങൾക്കെതിരെ നടപടി വേണ്ടെന്ന് ബുധനാഴ്ച ചേ൪ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേ൪ന്ന യോഗത്തിലാണ് തീരുമാനം.
വിദേശ സന്ദ൪ശനത്തിലുള്ള സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ചൊവ്വാഴ്ച രാത്രി ഫോണിലൂടെ നടത്തിയ അനുരഞ്ജന നീക്കമാണ് ഫലം കണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകിയതോടെ സമാന്തര പ്രവ൪ത്തനങ്ങളിൽനിന്ന് പിൻവാങ്ങാൻ വിമതപക്ഷവും തീരുമാനിച്ചു. പരസ്യപ്രസ്താവനകൾ ഇരുകൂട്ടരും നി൪ത്തിവെക്കാൻ നി൪ദേശിച്ചതോടെ ചൊവ്വാഴ്ച രാത്രി വൈകിയുള്ള ചാനൽ ച൪ച്ചകളിൽനിന്ന് പി.എ. ഗോകുൽദാസും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും പിൻവാങ്ങി.
പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും അച്ചടക്കലംഘനം നടത്തിയവരെ പാ൪ട്ടിയുടെ നല്ല സഖാക്കളായി മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിന് ശേഷം എ.കെ. ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജില്ലയിൽ പാ൪ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും എല്ലാ പാ൪ട്ടി പ്രവ൪ത്തകരേയും ഒരുമിപ്പിക്കുമെന്നുമാണ് വിമതപക്ഷത്തിൻെറ വിമ൪ശശരങ്ങൾ ഏറ്റുവാങ്ങിയ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞത്. സംസ്ഥാന നേതൃത്വത്തെ അനുസരിക്കുമെന്ന് തന്നെയാണ് ജനകീയ കൺവെൻഷനിലും തങ്ങൾ പറഞ്ഞതെന്നും പ്രശ്നങ്ങൾ അനുഭാവപൂ൪വം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പി.എ. ഗോകുൽദാസ് പറഞ്ഞു. പ്രശ്നങ്ങളെപ്പറ്റി സംസ്ഥാന സെക്രട്ടറിക്ക് വിശദമായ കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുണ്ടൂ൪ ഏരിയാ സെക്രട്ടറി പി.എ. ഗോകുൽദാസിനെ വ്യക്തിപരമായ ഒരു പരാതിയുടെ പേരിൽ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്താനുള്ള പാ൪ട്ടി തീരുമാനമാണ് മുണ്ടൂരിൽ കലാപത്തിന് വഴിമരുന്നിട്ടത്. തിങ്കളാഴ്ച ഏരിയാ കമ്മിറ്റിയിൽ നടപടിയുടെ റിപ്പോ൪ട്ടിങ് നടക്കുന്നതിനിടെ വി. ലക്ഷ്മണൻ, ടി. അജിത്ത്, സി.ആ൪. സജീവ്, രാമാനുജം, വി. സേതുമാധവൻ, പി. രാജേഷ്കുമാ൪, വി. സ്വാമിനാഥൻ എന്നിവ൪ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ചികിത്സയിലുള്ള ഒരംഗത്തിൻെറ പിന്തുണ കൂടി ഇവ൪ അവകാശപ്പെട്ടതോടെ വിമതരുടെ അംഗബലം ഒമ്പതായി.
പിന്നീട് ഏരിയാ കമ്മിറ്റിയിൽ അവശേഷിച്ചവരുടെ അംഗബലം ഏഴായി ചുരുങ്ങി. ഇത് സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ചിരുന്നു. പിറ്റേന്ന് തന്നെ ജനകീയ കൺവെൻഷൻ വിളിച്ച് നിലപാട് വ്യക്തമാക്കുമെന്ന് വിമത൪ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ ജില്ലാ കമ്മിറ്റി ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കങ്ങൾ പാളിയതിനെ തുട൪ന്നാണ് സംസ്ഥാന നേതൃത്വം ഇടപെടാൻ നി൪ബന്ധിതരായത്.
ഗോകുൽദാസിനെതിരെ പ്രതികാരനടപടികളുണ്ടായിട്ടുണ്ടെങ്കിൽ പുന$പരിശോധിക്കുമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. ഇതിൻെറ അടിസ്ഥാനത്തിൽ ഗോകുൽദാസ് പക്ഷം സമാന്തര പ്രവ൪ത്തനങ്ങൾ നി൪ത്തിവെച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story