ലോകകപ്പ് യോഗ്യതാ റൗണ്ട്: ഉറുഗ്വായ്ക്ക് വീണ്ടും തിരിച്ചടി
text_fieldsലിമ (പെറു): തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കരുത്തരായ അ൪ജൻറീനക്കും ഉറുഗ്വായ്ക്കും സമനില. എവേ മത്സരത്തിനിറങ്ങിയ അ൪ജൻറീനയെ പെറുവും (1-1), ഹോം മത്സരത്തിനിറങ്ങിയ കോപ്പ അമേരിക്ക ചാമ്പ്യൻ ഉറുഗ്വായിയെ എക്വഡോറുമാണ് (1-1) സമനിലയിൽ തളച്ചത്. കഴിഞ്ഞ മത്സരത്തിലെ തക൪പ്പൻ ജയവുമായി മേഖലയിലെ പോയൻറ് പട്ടികയിൽ മുന്നിലെത്തിയ അ൪ജൻറീന ലീഡുറപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു പെറുവിനെതിരെ ഇറങ്ങിയത്. ക്യാപ്റ്റൻ ലയണൽ മെസ്സി, ഗോൺസാലോ ഹിഗ്വെ്ൻ, ആഞ്ചൽ ഡി മരിയ തുടങ്ങിയ സൂപ്പ൪ താരങ്ങളുമായിറങ്ങിയ ടീമിന് പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചു. കരുത്തരായ എതിരാളിയെ സ്വന്തം ഗ്രൗണ്ടിൽ നേരിടാൻ ലഭിച്ചതിൻെറ ആവേശത്തിലായിരുന്നു പെറു. എതിരാളിയുടെ വലിപ്പം വകവെക്കാതെ തുടക്കം മുതൽ ആക്രമിച്ച ഇവ൪ മൂന്നാം മിനിറ്റിൽ തന്നെ പെനാൽറ്റി അവസരം സൃഷ്ടിച്ച് മെസ്സിയെയും കൂട്ടരെയും അങ്കലാപ്പിലാക്കി. എന്നാൽ, ക്ളോഡിയോ പിസാറോയുടെ കിക്ക് അ൪ജൻറീന ഗോൾ കീപ്പ൪ സെ൪ജിയോ റൊമീറോ തടുത്തിട്ടതോടെ സന്ദ൪ശക൪ തടി രക്ഷപ്പെടുത്തി. ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. 22ാം മിനിറ്റിൽ പെറു ഗോൾ നേടുക തന്നെ ചെയ്തു. കാ൪ലോസ് സംബ്രാനോയാണ് പെറുവിനു വേണ്ടി അ൪ജൻറീന കോട്ട കുലുക്കിയത്്. ലീഡിൻെറ ആവേശത്തിന് ആദ്യ പകുതിയിൽ തന്നെ തിരിച്ചടി ലഭിച്ചു. അ൪ജൻറീനയുടെ ഗോളടിയന്ത്രം ഗോൺസാലോ ഹിഗ്വെ്നാണ് 38ാം മിനിറ്റിൽ സന്ദ൪ശകരുടെ സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച ആക്രമണ ശേഷി പ്രകടിപ്പിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. സ്റ്റാ൪ സ്ട്രൈക്ക൪ ലയണൽ മെസ്സിയെ പിടിച്ചുകെട്ടിയാണ് പെറു കളി കൈയിലെടുത്തത്.
ഏഴാം മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും അ൪ജൻറീനയുടെ ഒന്നാം നമ്പ൪ പദവിക്ക് ഇളക്കം തട്ടിയില്ല. 14 പോയൻറുമായി പോയൻറ് പട്ടികയിൽ ഒന്നാമതാണവ൪. കൊളംബിയ (13), എക്വഡോ൪ (13), ഉറുഗ്വായ് (12) എന്നിവരാണ് പിന്നിലുള്ളത്.
കഴിഞ്ഞ മത്സരത്തിൽ കൊളംബിയക്കു മുന്നിൽ 4-0ത്തിന് തോറ്റ ഉറുഗ്വായ് എക്വഡോറിനോട് സമനില വഴങ്ങി. എട്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എക്വഡോറാണ് ആദ്യം ഗോൾ നേടിയതെങ്കിലും 67ാം മിനിറ്റിൽ എഡിൻസൺ കവാനിയിലൂടെ ഉറുഗ്വായ് തിരിച്ചടിച്ചു. വിജയം ആവ൪ത്തിച്ച കൊളംബിയ 3-1ന് ചിലിയെ കീഴടക്കി രണ്ടാം സ്ഥാനക്കാരായി. വെനിസ്വേല 2-0ത്തിന് പരഗ്വേയെയും കീഴടക്കി.
തെക്കനമേരിക്ക
ചിലി 1-3 കൊളംബിയ
ഉറുഗ്വായ് 1-1 എക്വഡോ൪
പരഗ്വേ 0-2 വെനിസ്വേല
പെറു 1-1 അ൪ജൻറീന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
