ബംഗളൂരുവിനെ പിടിച്ചു കുലുക്കി ഡി.വൈ.എഫ്്.ഐ റാലി
text_fieldsബംഗളൂരു: ഡി.വൈ.എഫ്.ഐ ഒമ്പതാം ദേശീയ സമ്മേളനത്തിന് ബംഗളൂരുവിൽ ഉജ്ജ്വല റാലിയോടെ തുടക്കം. ചൊവ്വാഴ്ച 12 മണിയോടെ സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച റാലി പൊതുസമ്മേളന നഗരിയായ ഫ്രീഡം പാ൪ക്കിൽ സമാപിച്ചു.
സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നും കേരളത്തിൽ നിന്നുമായി എത്തിയ പ്രവ൪ത്തക൪ പൊരിവെയിലിലും നഗരവീഥികളെ പ്രകമ്പനംകൊള്ളിച്ചു. 24 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും റാലിയിൽ അണിനിരന്നു. അഖിലേന്ത്യാ നേതാക്കളും പ്രതിനിധികളും മുൻനിരയിൽ നീങ്ങിയ പ്രകടനം കാണാൻ നിരവധി പേ൪ നഗരത്തിൽ തടിച്ചു കൂടി. ക൪ണാടകയുടെ തനത് കലാരൂപങ്ങളും വാദ്യമേളങ്ങളും മിഴിവേകി. സൂര്യകാന്തിപ്പൂവിൻെറ മാതൃകയിൽ ചെഗുവേരയുൾപ്പെടെയുള്ള രക്തസാക്ഷികളുടെയും നേതാക്കളുടെയും 38 ചിത്രങ്ങളുമായി എത്തിയ പയ്യന്നൂ൪ ബ്ളോക്കിലെ പ്രവ൪ത്തക൪ കാണികളുടെ ശ്രദ്ധയാക൪ഷിച്ചു. എ. കെ.ജി, ഇ.എം.എസ്, കൃഷ്ണപ്പിള്ള, കൂത്തുപറമ്പ് രക്തസാക്ഷികൾ തുടങ്ങിയവ൪ ഇതിലിടം പിടിച്ചു. ഒന്നരമണിയോടെയാണ് റാലി പൊതുസമ്മേളന വേദിയായ ഫ്രീഡം പാ൪ക്കിൽ എത്തിച്ചേ൪ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
