പൊലീസ് ട്രെയ്നിക്ക് ക്രൂരപീഡനം; ഹവില്‍ദാര്‍മാര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsമലപ്പുറം: എം.എസ്.പിയിൽ പൊലീസ് ട്രെയിനിയെ പീഡിപ്പിച്ചതിന് മൂന്ന് ഹവിൽദാ൪മാ൪ക്ക് സസ്പെൻഷൻ. എം.എസ്.പിയുടെ കോഴിച്ചെന ക്ളാരി ക്യാമ്പിലെ ഹവിൽദാ൪മാരായ ഷിജു, ജിൻസിൽ, ഷെവിൻ എന്നിവരെയാണ് കമാൻഡൻറ് യു. ഷറഫലി സസ്പെൻറ് ചെയ്തത്. ക്രൂരമായ പീഡനത്തെ തുട൪ന്ന് അബോധാവസ്ഥയിലായ ട്രെയിനിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് ആശുപത്രി വിട്ടത്. താമസസ്ഥലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നെന്ന കാരണം പറഞ്ഞാണ് ട്രെയിനിയെ പീഡിപ്പിച്ചത്.
പ്രാകൃതശിക്ഷാരീതികളാണ് നടപ്പാക്കിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കമാൻഡൻറ് യു. ഷറഫലി പറഞ്ഞു. ട്രെയിനിയെ എം.എസ്.പിയിലെ മെഡിക്കൽ ഓഫിസ൪ പരിശോധിച്ച് കമാൻഡൻറിന് റിപ്പോ൪ട്ട് നൽകിയിരുന്നു. പ്രശ്നം ഒതുക്കി തീ൪ക്കാൻ ശ്രമിച്ചെങ്കിലും മലപ്പുറത്തെ ആസ്ഥാനത്ത് വിവരമറിഞ്ഞതിനെ തുട൪ന്നാണ് നടപടി.
ട്രെയിനി അബോധാവസ്ഥയിലായതോടെയാണ് നടപടിയെടുക്കാൻ നി൪ബന്ധിതമായത്. എം.എസ്.പിയിലെ പരിശീലനം സംബന്ധിച്ച് നേരത്തെ ആക്ഷേപമുണ്ട്. മലപ്പുറത്ത് പരിശീലനത്തിനെത്തുന്നവരെ കെട്ടിട നി൪മാണ ജോലികൾ ഉൾപ്പെടെയുള്ളവക്ക് നി൪ബന്ധിക്കുന്നതായാണ് ആക്ഷേപമുയ൪ന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
