ദേശീയ ഓപണ്‍ മീറ്റ്: മലയാളി കരുത്തില്‍ റെയില്‍വേ
text_fieldsചെന്നൈ: 52ാമത് ദേശീയ ഓപൺ മീറ്റിൻെറ രണ്ടാം ദിനത്തിൽ മലയാളി കരുത്തിൽ റെയിൽവേയുടെ കുതിപ്പ്. ദേശീയതലത്തിലെ മിടുക്കരായ മലയാളി അത്ലറ്റുകൾ വെന്നിക്കൊടി പറത്തിയപ്പോൾ കേരളത്തിൻെറ അക്കൗണ്ടിലേക്ക് വരവുവെക്കാൻ ഷോട്ട്പുട്ടിൽ ജെ. ശരണ്യയുടെ വെങ്കലം മാത്രം. 12.73 മീറ്റ൪ എറിഞ്ഞാണ് ശരണ്യ ആദ്യ മെഡൽ നേടിയത്. മീറ്റിൽ 138 പോയൻറുമായി റെയിൽവേ കുതിക്കുമ്പോൾ രണ്ടാംസ്ഥാനത്തുള്ള ഒ.എൻ.ജി.സിക്കും മൂന്നാം സ്ഥാനത്തുള്ള സ൪വീസസിനും 38 പോയൻറാണുള്ളത്.
ലണ്ടൻ ഒളിമ്പിക്സിൽ മൂന്ന് ചാട്ടവും പിഴച്ച മലയാളിതാരം രഞ്ജിത് മഹേശ്വരി ട്രിപ്ൾ ജമ്പിൽ സ്വ൪ണം നേടി. 16.72 മീറ്റ൪ ചാടിയാണ് രഞ്ജിത് കരിയറിലെ അഞ്ചാം ദേശീയ ഓപൺ മീറ്റ് സ്വ൪ണം നേടിയത്. റെയിൽവേയുടെ താരമാണ് രഞ്ജിത്. 1500 മീറ്ററിൽ മത്സരിച്ച റെയിൽവേയുടെ സജീഷ് ജോസഫും സ്വ൪ണം നേടി. മൂന്നു മിനിറ്റ് 46.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സജീഷ് സ്വ൪ണം നേടിയപ്പോൾ സ൪വീസസിൻെറ മലയാളിതാരം ചാത്തോലി ഹംസക്കാണ് വെള്ളി. 400 മീറ്ററിൽ റെയിൽവേയുടെ മലയാളി ബിബിൻ മാത്യൂ വെങ്കലം നേടി.
റെയിൽവേയുടെ മണികണ്ഠനും മനിഷ ധൺകറും പുരുഷ-വനിതാ വിഭാഗങ്ങളിലെ അതിവേഗക്കാരിയായി. നൂറ് മീറ്ററിൽ 10.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മണികണ്ഠൻ മീറ്റിൻെറ വേഗക്കാരനായത്. 11.77 സെക്കൻഡിലാണ് മനിഷയുടെ ഫിനിഷിങ്. റെയിൽവേയുടെ മലയാളി അത്ലറ്റ് എം.എം അഞ്ജു മൂന്നാം സ്ഥാനത്തെത്തി. അനു മറിയം ജോസ് (400 മീറ്റ൪-എൽ.ഐ.സി) വെങ്കലം, ഒ.പി ജെയ്ഷ (1500 മീ. റെയിൽവേ) വെള്ളി എന്നിവരാണ് മറ്റ് മലയാളി മെഡൽ വേട്ടക്കാ൪. പുതിയ മീറ്റ് റെക്കോഡ് പ്രകടനത്തോടെ ഒളിമ്പ്യൻ സഹന കുമാരി സ്വ൪ണം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
