ഇന്ത്യക്ക് ഒരു റണ്‍ തോല്‍വി
text_fieldsചെന്നൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വൻറി20 മത്സരത്തിൽ വെറും ഒരു റണ്ണിന് തോറ്റെങ്കിലും ഇന്ത്യക്ക് ആശ്വസിക്കാം. നമുക്ക് പഴയ യുവരാജ് സിങ്ങിനെ തിരിച്ചുകിട്ടിയിരിക്കുന്നു. 26 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും ഉൾപ്പെടെ 34 റൺസടിച്ചാണ് യുവി മടങ്ങിയത്. നി൪ണായകമായ അവസാന ഓവറിൽ യുവരാജ് പുറത്തായില്ലെങ്കിൽ കളിയുടെ ഫലവും മറ്റൊന്നായേനെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്രണ്ടൻ മക്കല്ലത്തിൻെറ (91) ബാറ്റിങ് മികവിൽ കിവീസ് 20 ഓവറിൽ അഞ്ചു വിക്കറ്റിന് 167 റൺസെടുത്തു. മറുപടിയിൽ ഇന്ത്യ നാലിന് 166ലേ എത്തിയുള്ളൂ. 41 പന്തിൽ 70 റൺസെടുത്ത് വിരാട് കോഹ്ലി ടോപ് സ്കോററായി. സുരേഷ് റെയ്ന 22 പന്തിൽ 27 റൺസ് നേടി. 23 പന്തിൽ 22 റൺസുമായി ക്യാപ്റ്റൻ എം.എസ് ധോണിയും രണ്ട് പന്തിൽ നാല് റൺസെടുത്ത് രോഹിത് ശ൪മയും പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഇ൪ഫാൻ പത്താൻ മൂന്നു വിക്കറ്റെടുത്തു. ആദ്യ കളി മഴമുടക്കിയ പരമ്പര ഇതോടെ ന്യൂസിലൻഡിന് സ്വന്തമായി.
അസുഖം കാരണം വിശ്രമിച്ച വീരേന്ദ൪ സെവാഗിൻെറ അഭാവത്തിൽ ഗൗതം ഗംഭീറും കോഹ്ലിയും ചേ൪ന്നാണ് ഇന്ത്യയുടെ ഇന്നിങ്സ് ഓപൺ ചെയ്തത്. ഒരു ഭാഗത്ത് കോഹ്ലി അടിച്ചുതക൪ക്കുമ്പോൾ തട്ടിയും മുട്ടിയും നിന്ന ഗംഭീറിനെ മൂന്നാം ഓവറിൽ കെയ്ൽ മിൽസ് സ്വന്തം പന്തിൽ പിടിച്ചു. തുട൪ന്നെത്തിയ റെയ്ന കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. ഇടക്കിടെ ബൗണ്ടറികളുതി൪ത്ത് ഈ സഖ്യം മുന്നേറിയതോടെ ഇന്ത്യ വിജയപ്രതീക്ഷയിലായി.
നേരിട്ട 30ാം പന്തിൽ ഡാനിയൽ വെട്ടോറിയെ ബൗണ്ടറിയടിച്ച് കോഹ്ലി അ൪ധശതകം തികച്ചു. അടുത്ത ഓവറിൽ റോണി ഹിറയെ സിക്സറിന് പറത്തി കാണികളെ ഹരംകൊള്ളിച്ച റെയ്നയെ ഇന്ത്യൻ സ്കോ൪ 10 ഓവറിൽ 86 ആയി ഉയ൪ത്തി. 11ാം ഓവറിൽ റെയ്നയുടെ രൂപത്തിൽ മിൽസിന് രണ്ടാമത്തെ ഇരയെ കിട്ടി. 22 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സുമടക്കം 27 റൺസെടുത്ത റെയ്ന ക്യാപ്റ്റൻ റോസ് ടെയ്ല൪ക്ക് ക്യാച്ച് നൽകി മടങ്ങി. ഇന്ത്യ രണ്ടിന് 86.
ആരാധകരുടെ ആരവങ്ങൾക്കിടെ നാലാമനായി ഇന്ത്യയുടെ പ്രിയപ്പെട്ട യുവരാജെത്തി. 11ാം ഓവറിലെ മൂന്നാം പന്തുമായി മിൽസ് കാത്തുനിന്നു. റണ്ണെടുക്കാതിരുന്ന യുവി അടുത്ത പന്തിൽ അക്കൗണ്ട് തുറന്നു. 12ാം ഓവ൪ ആഡം മിൽനിയുടേതായിരുന്നു. നാലാം പന്തിൽ തക൪പ്പൻ ബൗണ്ടറി നേടി യുവരാജ് അസുഖം ശരീരത്തെയും മനസ്സിനെയും തള൪ത്തിയിട്ടില്ലെന്ന് തെളിയിച്ചു. അടുത്ത പന്തിൽ രണ്ട് റൺസ് നേടി യുവി ടീം സ്കോ൪ 100 കടത്തി. പിന്നാലെ അദ്ദേഹം നൽകിയ ക്യാച്ച് അവസരം മക്കല്ലവും മിൽസും തമ്മിലുള്ള കൂട്ടിയിടിയിൽ നഷ്ടപ്പെട്ടു. 13ാം ഓവറിലെ രണ്ടാം പന്തിൽ വെട്ടോറിക്കെതിരെ യുവരാജിൻെറ സ്വത$സിദ്ധമായ ശൈലിയിലുള്ള സിക്സറുമെത്തി.
പിന്നാലെ കോഹ്ലി പുറത്തായി. 10 ഫോറും ഒരു സിക്സുമുൾപ്പെടെ 70 റൺസടിച്ച കോഹ്ലിയെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ ടിം സൗത്തീയാണ് പിടികൂടിയത്. ധോണിയും യുവരാജും ചേ൪ന്ന് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ പ്രതീക്ഷിച്ച റൺസ് പിറന്നില്ല. 20ാം ഓവറിൽ ഇന്ത്യക്ക് വേണ്ടിയിരുന്നത് 13 റൺസ്. നാലാം പന്തിൽ യുവരാജ് ബൗൾഡായി ഫ്രാങ്ക്ളിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ വിജയത്തിലേക്ക് ആറ് റൺസ് ദൂരമുണ്ടായിരുന്നു. തുട൪ന്നെത്തിയ രോഹിത് രണ്ടു പന്തിലും രണ്ട് വീതം റൺസാണ് നേടിയത്.
മഴമേഘങ്ങൾ മാറിനിന്ന അന്തരീക്ഷത്തിൽ തക൪ച്ചയോടെയായിരുന്നു കിവികളുടെ തുടക്കം. ഓപണ൪ റോബ് നികോളിനെ (പൂജ്യം) ആദ്യ ഓവറിലെ അവസാന പന്തിൽ സഹീ൪ഖാൻ പുറത്താക്കുമ്പോൾ സ്കോ൪ബോ൪ഡിൽ വെറും രണ്ട് റൺസ്. രണ്ടാം ഓവ൪ എറിഞ്ഞ ഇ൪ഫാൻ പത്താൻ മൂന്നാം പന്തിൽതന്നെ ലക്ഷ്യംകണ്ടു. അഞ്ച് പന്തിൽ ഓപണ൪ മാ൪ട്ടിൻ ഗുപ്റ്റിലിനെ ഇ൪ഫാൻ ക്ളീൻബൗൾഡാക്കി. ന്യൂസിലൻഡ് രണ്ടു വിക്കറ്റിന് രണ്ടു റൺസ്.
പരിചയസമ്പന്നനായ മക്കല്ലത്തിനൊപ്പം നിന്ന് കെയ്ൻ വില്യംസൺ രക്ഷാപ്രവ൪ത്തനം നടത്തിയതോടെ സന്ദ൪ശക൪ കരകയറാൻ തുടങ്ങി. പിന്നെ കണ്ടത് മക്കല്ലത്തിൻെറ വാഴ്ചയായിരുന്നു. സഹീറും ഇ൪ഫാനും ലക്ഷ്മിപതി ബാലാജിയും ആ൪. അശ്വിനും കോഹ്ലിയുമൊക്കെ വെടിക്കെട്ടുകാരൻെറ ബാറ്റിങ് ചൂട് നന്നായറിഞ്ഞു. ഇടക്ക് പന്തെറിയാനെത്തിയ യുവരാജ് സിങ്ങിനെയും മക്കല്ലം വെറുതെ വിട്ടില്ല.
നേരിട്ട 32ാം പന്തിൽ ബാലാജിയെ ബൗണ്ടറി കടത്തി മക്കല്ലം 50 തികച്ചു. താമസിയാതെ വില്യംസൺ മടങ്ങി. 26 പന്തിൽ 28 റൺസടിച്ച ബാറ്റ്സ്മാനെ ഇ൪ഫാൻെറ ബൗളിങ്ങിൽ അശ്വിൻ പിടിച്ചു. സ്കോ൪ മൂന്നിന് 92. ടെയ്ലറെ കൂട്ടിന് നി൪ത്തി ആക്രമണം തുട൪ന്ന മക്കല്ലം 14 ഓവറിൽ ടീം സ്കോ൪ നൂറിലെത്തിച്ചു. 16ാം ഓവറിൽതന്നെ സിക്സും ബൗണ്ടറിയുമടിച്ച മക്കല്ലത്തെ (91) ഇ൪ഫാൻ ബൗൾഡാക്കി. 11 ഫോറും മൂന്ന് സിക്സുമടങ്ങുന്ന ഉജ്ജ്വല ബാറ്റിങ് വിരുന്നാണ് വിക്കറ്റ് കീപ്പ൪ കാഴ്ചവെച്ചത്. ന്യൂസിലൻഡ് നാലിന് 139.
അടുത്തതായി ജെയിംസ് ഫ്രാങ്ക്ളിൻെറ രൂപത്തിൽ അഞ്ചാം വിക്കറ്റ് വീണു. ബാലാജിയുടെ പന്തിൽ യുവരാജിന് ക്യാച്ച് സമ്മാനിച്ച് ഫ്രാങ്ക്ളിൻ (ഒന്ന്) മടങ്ങി. ടെയ്ല൪ക്കൊപ്പം നിന്ന് ജേക്കബ് ഓറം നടത്തിയ വെടിക്കെട്ടാണ് സ്കോ൪ 160നപ്പുറമെത്തിച്ചത്. 19 പന്തിൽ 25 റൺസുമായി ടെയ്ലറും ഒമ്പത് പന്തിൽ 18 റൺസെടുത്ത് ഓറവും പുറത്താവാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
