ചൈനീസ് വൈസ് പ്രസിഡന്‍റിന്‍െറ തിരോധാനത്തില്‍ ദുരൂഹത
text_fieldsബെയ്ജിങ്: ചൈനീസ് വൈസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ കാണാതായ സംഭവത്തിൽ വെബ്സൈറ്റുകൾ വഴി അഭ്യൂഹങ്ങൾ പടരുന്നു. വൈസ് പ്രസിഡൻറിൻെറ തിരോധാനത്തിൽ ചൈനയിലെ ബ്ളോഗുകളിലും വിദേശ വെബ്സൈറ്റുകളിലും ഉത്കണ്ഠാ സന്ദേശം പ്രവഹിക്കുകയാണ്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിൻറനുമായും സിംഗപ്പൂ൪ പ്രധാനമന്ത്രി ലീഷ്യൻ ലോങ്ങുമായും മറ്റു വിദേശ ഉദ്യോഗസ്ഥരുമായും ച൪ച്ചനടത്താൻ വൈസ് പ്രസിഡൻറ് തീരുമാനിച്ചിരുന്നുവെങ്കിലും കാണാതാവുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം അത് റദ്ദാക്കുകയായിരുന്നു.
ഡാനിഷ് പ്രധാനമന്ത്രി ഹെല്ലി തോണിങ്-ഷ്മിഡിറ്റുമായുള്ള ഫോട്ടോ സെഷനും അദ്ദേഹം റദ്ദുചെയ്തിരുന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ തുടങ്ങിയ ലോക നേതാക്കളുടെ ഏഷ്യ-പെസഫിക് ഇക്കണോമിക് കോ൪പറേഷൻ ഫോറം ആരംഭിക്കാൻ വൈകിയതിൽ റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിൻ ജിൻപിങ്ങിനെ വിമ൪ശിച്ചിരുന്നു.
ഒരാഴ്ചയിലധികമായി കാണാതായ ഷിയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
വൈസ് പ്രസിഡൻറായ ഷി ജിൻപിങ്ങിൻെറ അഭാവത്തിലും പാ൪ട്ടി അക്കാദമിയുടെ ഔദ്യാഗിക പത്രമായ സ്റ്റഡി ടൈംസിൽ അദ്ദേഹം ഒമ്പത് ദിവസങ്ങൾക്കുമുമ്പ് നടത്തിയ പ്രസംഗത്തിൻെറ പക൪പ്പ് പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
