9/11 വാര്‍ഷികദിനം യു.എസില്‍ ആചരിച്ചു
text_fieldsന്യൂയോ൪ക്: ലോക വ്യാപാര കേന്ദ്രത്തിനു നേരെ 2001 സെപ്റ്റംബ൪ 11നുണ്ടായ തീവ്രവാദി ആക്രമണത്തിൻെറ 11ാം വാ൪ഷികം അമേരിക്കയിൽ ആചരിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട 3000ത്തോളം പേരുടെ പേരുകൾ ചടങ്ങുകളിൽ വായിച്ചു. വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ബറാക് ഒബാമയും പെൻസൽവേനിയയിലെ അനുസ്മരണ പരിപാടിയിൽ വൈസ് പ്രസിഡൻറ് ജോ ബിഡനും സംബന്ധിച്ചു.
അതേസമയം, ന്യൂയോ൪ക്കിലെ ഗ്രൗണ്ട് സീറോയിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചില്ല. ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കൾ മാത്രമേ അവിടത്തെ ചടങ്ങിൽ സംബന്ധിക്കുകയുള്ളൂവെന്ന് ‘സെപ്റ്റംബ൪ 11 ദേശീയ സ്മാരക സമിതി’ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ ഒബാമയും ഭാര്യ മിഷേലും ആക്രമണത്തിന് ഇരയായവ൪ക്കുവേണ്ടി ഒരു സെക്കൻഡ് മൗനമാചരിച്ചു.
സെപ്റ്റംബ൪ 11 ആക്രമണത്തിൻെറ വാ൪ഷികദിനത്തിൽ യു.എസ് പ്രസിഡൻറ് സ്ഥാനാ൪ഥികളായ ഒബാമയും മിറ്റ് റോംനിയും പ്രചാരണത്തിന് ഇടവേള നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
