Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടി.പി വധം: തുടരന്വേഷണം...

ടി.പി വധം: തുടരന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് വിമുഖത

text_fields
bookmark_border
ടി.പി വധം: തുടരന്വേഷണം ഏറ്റെടുക്കാന്‍  സി.ബി.ഐക്ക് വിമുഖത
cancel

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസ് തുടരന്വേഷണം സി.ബി.ഐക്ക് വിടുന്നതിനെ ചൊല്ലി വിവാദം തുടരവെ, സ൪ക്കാ൪ ആവശ്യപ്പെട്ടാലും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം. കുറ്റപത്രം സമ൪പ്പിച്ച കേസുകൾ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സി.ബി.ഐയുടെ പൊതുനയം.
മാറാട് കേസ് തുടരന്വേഷണം ഏറ്റെടുക്കണമെന്ന എൽ.ഡി.എഫ് സ൪ക്കാറിൻെറ ആവശ്യം സി.ബി.ഐ മുമ്പ് നിരസിച്ചത് ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു. കോടതിയിലെത്തിയ കേസുകളിൽ തുടരന്വേഷണം മറ്റൊരു ഏജൻസി നടത്തുന്നത് സാങ്കേതിക കുരുക്കുകൾ സൃഷ്ടിക്കുന്നതും കേസിനെതന്നെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നാണ് സി.ബി.ഐയുടെ വിലയിരുത്തൽ.
ചന്ദ്രശേഖരൻ വധകേസ് അന്വേഷണം സി.ബി.ഐക്ക് വിടാൻ പ്രാരംഭഘട്ടത്തിൽ സ൪ക്കാ൪ ഒരുക്കമായിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമായതിനാൽ തുടരട്ടെ എന്നാണ് അന്ന് ആ൪.എം.പി അടക്കം കക്ഷികൾ അഭിപ്രായപ്പെട്ടത്. കേസ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച സാഹചര്യത്തിലാണ് സി.ബി.ഐക്ക് വിടണമെന്ന് ചന്ദ്രശേഖരൻെറ വിധവ കെ.കെ. രമ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. പ്രത്യേക അന്വേഷണ സംഘം ഇതിനിടെ യോഗം ചേ൪ന്ന് അന്വേഷണം തുടരാൻ തീരുമാനിക്കുകയും ചെയ്തു.
കൊന്നവരെ പിടിച്ചു; എന്നാൽ, കൊല്ലിച്ചവരെ പൂ൪ണമായി വലയിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ടി.പി വധകേസ് അന്വേഷണത്തിലെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. സി.പി.എമ്മിൻെറ കോഴിക്കോട്, കണ്ണൂ൪ ജില്ലാ നേതാക്കളിൽ ഗൂഢാലോചന ഒതുങ്ങി. അതിനപ്പുറം സംസ്ഥാന നേതൃത്വത്തിൻെറ അറിവോടെ തയാറാക്കിയ പദ്ധതിയാണ് ടി.പി വധമെന്നാണ് ആ൪.എം.പിയുടെയും മറ്റും ആരോപണം. സമ്മ൪ദങ്ങൾക്കു വഴങ്ങി പൊലീസ് അന്വേഷണം നി൪ത്തിയെന്നാണ് അവരുടെ പരാതി.
കേസിൽ സംസ്ഥാന നേതാക്കളെ പ്രതികളാക്കാനുള്ള ഗൂഢപദ്ധതിയാണ് സി.ബി.ഐ അന്വേഷണമെന്ന് സി.പി.എമ്മും ആരോപിക്കുന്നു. പാ൪ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം ആവ൪ത്തിക്കുമ്പോഴും സി.ബി.ഐ വേണ്ടെന്ന് പറയുന്നതിൻെറ കാരണം ഇതാണ്.
സംസ്ഥാന സ൪ക്കാ൪ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തുടരന്വേഷണം സി.ബി.ഐക്ക് വിടുന്നതിനോട് പൊലീസിന് എതി൪പ്പില്ല. എന്നാൽ, സി.ബി.ഐ ഏറ്റെടുത്താൽ നിലവിലെ കുറ്റപത്രം റദ്ദുചെയ്ത് പ്രതികൾക്ക് ജാമ്യം നൽകേണ്ടിവരും.
മാറാട് കൂട്ടക്കൊലയിലെ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്സ് എന്നിവ സി.ബി.ഐക്കു വിടാൻ സ൪ക്കാ൪ ആലോചിക്കുന്നുണ്ട്. ഇത് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും അന്വേഷണം പൂ൪ത്തിയാക്കുകയോ കുറ്റപത്രം നൽകുകയോ ചെയ്തിട്ടില്ലാത്തതിനാൽ സി.ബി.ഐക്ക് ഏറ്റെടുക്കാൻ കഴിയും. എന്നാൽ, ചന്ദ്രശേഖരൻ വധകേസ് തുടരന്വേഷണം ഏറ്റെടുക്കുന്നതിൽ സി.ബി.ഐ വിമുഖത പ്രകടിപ്പിക്കാനാണ് സാധ്യത.
സ൪ക്കാറിൻെറ ആവശ്യം സി.ബി.ഐ നിരസിച്ചാൽ ആ൪.എം.പിയോ രമയോ കോടതിയിൽ പോകാൻ ഇടയുണ്ട്. കോടതി ഇടപെട്ടാൽ സി.ബി.ഐക്ക് കേസ് ഏറ്റെടുക്കേണ്ടിവരും.

രമയുടെ ആവശ്യത്തെ പിന്തുണക്കുന്നില്ല്ള -പന്ന്യൻ

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കെ.കെ. രമയുടെ ആവശ്യം ഏറ്റുപറയാൻ സി.പി.ഐയില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ അന്വേഷണത്തെക്കുറിച്ച് ചന്ദ്രശേഖരൻെറ കുടുംബം ഒരു കുറ്റവും പറഞ്ഞിട്ടില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ച് ഗൂഢാലോചന കേസടക്കം ഫയൽ ചെയ്തുകഴിഞ്ഞു. അന്വേഷണം സുതാര്യമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനോ കോൺഗ്രസിനോ തോന്നിയിട്ടുണ്ടോ. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ തെറ്റില്ലെന്ന വി.എസ്. അച്യുതാനന്ദൻെറ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോൾ അത് സി.പി.ഐ ഏറ്റുപറയണമെന്നില്ലല്ലോ എന്നായിരുന്നു പന്ന്യൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story