പന്തളത്ത് ഗതാഗതം ഊരാക്കുടുക്കാവുന്നു
text_fieldsപന്തളം: ഗതാഗതക്കുരുക്ക് അഴിയാക്കുരുക്കാവുന്നു. വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളുന്നു. കവലയിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞാൽ പഞ്ചായത്തോഫിസും വടക്കോട്ട് തിരിഞ്ഞാൽ പൊലീസ് സ്റ്റേഷനുമാണ്. കുരുക്ക് മുറുകുമ്പോഴും അധികൃത൪ക്ക് കുലുക്കമില്ല.
പന്തളം-പത്തനംതിട്ട റോഡും മാവേലിക്കര റോഡും എം.സി റോഡിലാണ് സന്ധിക്കുന്നത്. രണ്ട് റോഡുകളിലും വാഹനങ്ങളുടെ സാന്ദ്രത കുറവാണ്. എന്നാൽ, എം.സി റോഡിൽ ഇരുവശങ്ങളിൽനിന്നുമായി നിരവധി വാഹനങ്ങളാണ് എത്തുന്നത്.
ഈ വ്യത്യാസം പരിഗണിക്കാതെയാണ് കവലയിലെ സിഗ്നൽ ലൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് മാറ്റം വരുത്തിയാൽ കുരുക്ക് ഏറക്കുറെ അഴിക്കാൻ കഴിയും. അനധികൃത പാ൪ക്കിങ്ങാണ് മറ്റൊരു പ്രശ്നം. ഇടം കിട്ടുന്നിടത്തൊക്കെ വാഹനങ്ങൾ പാ൪ക്കുചെയ്യുകയാണ്. പാ൪ക്കിങ് നിരോധമുള്ള ഭാഗങ്ങളും വാഹനങ്ങൾ നിറയുന്നു. ഇത് നിയന്ത്രിക്കാൻ പൊലീസോ ഹോംഗാ൪ഡുകളോ ശ്രമിക്കാറില്ല.
ഗതാഗതക്രമീകരണത്തിൽ പ്രധാനപങ്കുള്ള പഞ്ചായത്ത് അധികൃത൪ ഇടപെടുന്നില്ലെന്നാണ് പരാതി.
ഗതാഗതപരിഷ്കരണത്തിൻെറ ഭാഗമായി പഞ്ചായത്ത് സമഗ്ര റിപ്പോ൪ട്ട് തയാറാക്കിയിരുന്നതാണ്. 2011 ജൂൺ അഞ്ചിന് രൂപവത്കരിച്ച ഉപസമിതിയുടെ നി൪ദേശങ്ങൾ കൂടി പരിഗണിച്ചായിരുന്നു റിപ്പോ൪ട്ട്. കവലയിൽ 50 മീറ്റ൪ പരിധിക്കുള്ളിൽ പാ൪ക്കിങ് നിരോധം, നവരാത്രി മണ്ഡപത്തിന് വടക്ക് ഭാഗത്തായി പണം ഈടാക്കിയുള്ള പാ൪ക്കിങ്, വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ നി൪മിച്ചിട്ടുള്ള ഇറക്കുകൾ പൊളിച്ചുമാറ്റുന്ന നടപടി, ഓട്ടോകൾക്ക് നമ്പ൪ നൽകുക തുടങ്ങിയ നി൪ദേശങ്ങൾ അടങ്ങിയതായിരുന്നു റിപ്പോ൪ട്ട്.
ഒരു വ൪ഷം കഴിഞ്ഞിട്ടും നി൪ദേശം നടപ്പായില്ല. പൊലീസിൻെറ നിസ്സഹകരണവും ഒരു കാരണമാണ്.
കവലയിലെ ഗതാഗതക്കുരുക്കിന് പ്രധാനകാരണമായ കുറുന്തോട്ടയം പാലത്തിൻെറ പുന൪നി൪മാണത്തിന് കെ.എസ്.ടി.പി ആലോചന തുടങ്ങിയിട്ടുണ്ട്. ഇത് പ്രാവ൪ത്തികമാകാൻ മാസങ്ങളെടുക്കും.
ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം വേണമെന്നാണ് പൊതു ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
